Kerala News latest news thiruvananthapuram

ഫയൽ തീർപ്പാക്കൽ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്ക്‌ ഇനി നെഗറ്റീവ്‌ സ്‌കോർ

തിരുവനന്തപുരം : ഫയൽ തീർപ്പാക്കൽ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്ക്‌ ഇനി നെഗറ്റീവ്‌ സ്‌കോർ. ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) വികസിപ്പിച്ച ‘കെ സ്യൂട്ട്‌’ സോഫ്‌റ്റ്‌വെയർ ഫയൽനീക്കം ഇനി സമയബന്ധിതമാകും. ‘കെ സ്യൂട്ടും’ ‘സ്‌കോർ’ എന്ന സോഫ്‌റ്റ്‌വെയറുമായി ആപ്ലിക്കേഷൻ പ്രോഗ്രാമിങ്‌ ഇന്റർഫേസസ്‌ (എപിഐ) എന്ന സാങ്കേതികവിദ്യയിലൂടെയാകും ഇത്‌ പ്രാവർത്തികമാകുക. സമയപരിധിക്കുള്ളിൽ ഫയൽ തീർപ്പാക്കിയില്ലെങ്കിൽ ‘ഓട്ടോ എസ്‌കലേഷൻ’ വഴി ഫയൽഅയച്ച ഇടത്തേക്ക്‌ തന്നെ തിരിച്ചെത്തും. ഇതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‌ നെഗറ്റീവ്‌ സ്‌കോർ വീഴും. വാർഷിക പ്രകടന റിപ്പോർട്ടിൽ ഈ സ്‌കോർകൂടി ഉൾപ്പെടുമെന്നതിനാൽ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തെയും ഇത്‌ ബാധിക്കും.

സർക്കാർ ഓഫീസുകളിൽ നിലവിലുള്ള ‘ഇ ഓഫീസ്‌’ സോഫ്‌റ്റ്‌വെയറിനു ബദലായാണ്‌ ‘കെ സ്യൂട്ട്‌’ അവതരണം. ഇ ഓഫീസ്‌ വഴി ഫയൽ നീക്കം മാത്രമാണ്‌ നടക്കുന്നത്‌. കെ സ്യൂട്ടിൽ ഫിനാൻസ്‌, ഹ്യൂമൻ റിസോഴ്‌സ്‌ മാനേജ്‌മെന്റ്‌ സിസ്‌റ്റം (എച്ച്‌ആർഎംഎസ്‌), മീറ്റിങ്‌ മാനേജ്‌മെന്റ്‌ എന്നീ സേവനങ്ങളുമുണ്ട്‌. നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്‌. ഏപ്രിലിൽ ഓട്ടോ എസ്‌

Related posts

തൃശൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Sree

ഗുരുവായൂർ ഏകാദശി ഇന്ന്; ക്ഷേത്ര ദർശനത്തിന് ക്രമീകരണം

sandeep

വിഘടനവാദ അനുകൂല പ്രവർത്തനം; ജമ്മു കശ്മീരിൽ നാല് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടു

sandeep

Leave a Comment