Kerala News latest news Rain thiruvananthapuram

പൊള്ളുംചൂടിൽ ആശ്വാസമായി മഴ പ്രവചനം; 11ന് 3 ജില്ലകളിൽ ശക്തമായ മഴ, എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്ന് ഐഎംഡി

തിരുവനന്തപുരം: പൊള്ളുന്ന ചൂടിനിടെ നേരിയ ആശ്വാസമേകി മഴ മുന്നറിയിപ്പ്. മാർച്ച് 11ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. മാർച്ച് 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. മാർച്ച് 10നാകട്ടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് നേരിയ, ഇടത്തരം മഴ പെയ്യാൻ സാധ്യതയുള്ളത്. മാർച്ച് 11ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണെങ്കിൽ ബാക്കിയുള്ള എല്ലാ ജില്

Related posts

വീടിന്റെ ബാൽക്കണിയിൽ അമ്മയെയും രണ്ട് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി.

Sree

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു; ബിനു അടിമാലി ഉൾപ്പെടെ 3 പേർക്ക് പരുക്ക്

Sree

പാലക്കാട് പിക്കപ്പ് ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

Nivedhya Jayan

Leave a Comment