Kerala News latest news thiruvananthapuram

തിരുവനന്തപുരം ചിറയിൻകീഴ് അഴൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ചിറയിൻകീഴ് അഴൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. എആർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ റാഫി(56)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റിട്ടയർമെൻ്റ് ആകാനിരിക്കെയാണ് സംഭവം. അഴൂരിലെ കുടുംബവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.അതേസമയം, മരണവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പുറത്തുവരുന്നുണ്ട്. റാഫിക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് വിവരം. പൊലിസ് സൊസൈറ്റിയിൽ നിന്നും എടുത്ത വായ്പ തിരിച്ചടച്ചിരുന്നില്ല. ഇതിൽ ജാമ്യക്കാരിൽ നിന്നും പണം തിരികെ പിടിക്കാനുള്ള നടപടി ആരംഭിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേ​ഹം കുടുംബത്തിന് വിട്ടുനൽകും.

Related posts

പാലക്കാട് ആറാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയില്‍

Nivedhya Jayan

ഹണിട്രാപ്പിൽ 68 കാരനെ കുടുക്കി 23 ലക്ഷം തട്ടി; വേ്‌ളാഗറും ഭർത്താവും പിടിയിൽ

sandeep

മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തട്ടിപ്പ് , പാലക്കാട് കോടികളുടെ തട്ടിപ്പ്

sandeep

Leave a Comment