kerala Kerala News latest latest news thiruvananthapuram

ട്യൂഷന് വന്ന 10 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു, 76 കാരനായ അധ്യാപകന് 10 വർഷം തടവും 10000 രൂപ പിഴയും

തിരുവനന്തപുരം: പത്തുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകന് പത്തുവർഷം തടവിനും 10000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. മുട്ടത്തറ വില്ലേജിൽ അംബിക ഭവൻ വീട്ടിൽ ദേവദാസിനെയാണ് (76) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജ് ആർ. രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും പിഴത്തുക അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു.

2023 ഫെബ്രുവരി രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ട്യൂഷൻ പഠിപ്പിക്കവേ കുട്ടിയുടെ സ്വകാര്യഭാഗത്ത് പ്രതി കടന്നു പിടിക്കുകയായിരുന്നു. അന്ന് ക്ലാസ്സിൽ മറ്റു കുട്ടികൾ ഇല്ലാത്ത സമയത്താണ് പ്രതി ഇത് ചെയ്തത്. ഈ സംഭവത്തിൽ ഭയന്ന കുട്ടി പുറത്ത് ആരോടും പറഞ്ഞില്ല. രണ്ടാഴ്ച കഴിഞ്ഞ് ട്യൂഷൻ ക്ലാസ്സിൽ പോകാൻ കുട്ടി വിസമ്മതിചതിനാൽ കാര്യം തിരക്കിയപ്പോൾ വീട്ടുകാരോട് സംഭവം പറഞ്ഞത്. ഇത് കൂടാതെ ട്യൂഷൻ സെന്‍റർ പ്രിൻസിപ്പലിനോടും കാര്യം അറിയിച്ചു.

പ്രിൻസിപ്പലും വീട്ടുകാരും കൂടി ചേർന്ന് പൊലീസിനെ അറിയിച്ചു. ഭാര്യയും താനും രോഗികൾ ആണെന്നും മക്കൾ ഇല്ലാത്തതിനാൽ ശിക്ഷ കുറയ്ക്കണമെന്ന് പ്രതി കോടതിയുടെ അപേക്ഷിച്ചു. എന്നാൽ അധ്യാപകനായ പ്രതി ചെയ്ത കൃത്യത്തിന് യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധി ന്യായത്തിൽ പറഞ്ഞു.

എന്നാലും ഈ സാഹചര്യങ്ങൾ പരിഗണിച്ച് പ്രതിക്ക് കോടതി വെറും തടവ് ആണ് വിധിച്ചത്. പ്രോസിക്യൂഷൻ കേസിൽ 15 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ.വൈ അഖിലേഷ് എന്നിവർ ഹാജരായി. തമ്പാനൂർ എസ്ഐ വി.എസ് രഞ്ജിത്ത്, എസ്ഐ എസ്. ജയശ്രീ എന്നിവരാണ് അന്വേഷണം നടത്തിയത്.

Related posts

സംസ്ഥാനത്ത് കുരങ്ങ് വസൂരിയെന്ന് സംശയം

Sree

പാലക്കാട് പഠനയാത്ര കഴിഞ്ഞുവരികയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കുനേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; ബസും തല്ലിപ്പൊളിക്കാന്‍ ശ്രമിച്ചു

sandeep

പൂച്ചയെ രക്ഷിക്കാൻ ബൈക്ക് നിർത്തി റോഡിലേക്ക് ഇറങ്ങി; തൃശൂർ മണ്ണുത്തിയിൽ യുവാവ് കാറിടിച്ചു മരിച്ചു

Nivedhya Jayan

Leave a Comment