Kerala News latest news thiruvananthapuram

കെഎസ്ഇബി ഉദ്യോഗസ്ഥന്റെ ആത്മഹത്യ; ഭാര്യയ്ക്കെതിരെ പരാതിയുമായി 46കാരന്റ സഹോദരൻ

തിരുവനന്തപുരം: വിഴിഞ്ഞത്ത് കെഎസ്ഇബി ഉദ്യാഗസ്ഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയെക്കെതിരെ പരാതി നൽകി സഹോദരൻ. മുല്ലൂർ വിരാലിവിള റോഡരികത്ത് വീട്ടിൽ ബിമൽകുമാറി (46) നെയാണ് തിങ്കളാഴ്ച വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവ ദിവസം വീട്ടിൽ ബിമൽകുമാറും ഭാര്യയും തമ്മിൽ ബഹളം നടന്നുവെന്നും മക്കളെ ഉപേക്ഷിച്ച് ഇയാളുടെ ഭാര്യ മറ്റൊരാൾക്കൊപ്പം പോയതിൽ മനംനൊന്താണ് ആത്മഹത്യയെന്നും പരാതിയിൽ ആരോപിക്കുന്നത്. തന്‍റെ സഹോദരന്‍റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ ഭാര്യയ്ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിമൽകുമാറിന്‍റെ സഹോദരൻ ബിനു വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്തിരിക്കുന്നതിനാൽ പരാതിയും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

Related posts

ഒറ്റപ്പാലത്തെ സ്വകാര്യ ഐടിഐയിൽ സഹപാഠിയുടെ മർദ്ദനമേറ്റ് വിദ്യാർത്ഥിയുടെ മൂക്കിൻ്റെ എല്ല് പൊട്ടി; പൊലീസ് കേസ്

Nivedhya Jayan

തിരുവല്ല സഹകരണ അർബൻ ബാങ്ക് നിക്ഷേപ തട്ടിപ്പ്; മുൻ ബ്രാഞ്ച് മാനേജർ അറസ്റ്റിൽ

sandeep

ഫോര്‍ട്ട്കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

sandeep

Leave a Comment