Kerala News latest news thiruvananthapuram

കല്ലമ്പലം നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മ​ഹത്യ ചെയ്ത സംഭവത്തിൽ പ്രതി അഭിജിത്ത് (29) പിടിയിൽ

തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മ​ഹത്യ ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ.
വിദ്യാർഥിയുടെ ആൺ സുഹൃത്തിനെയാണ് പൊലീസ് പിടികൂടിയത്. നാവായിക്കുളം സ്വദേശിയായ 29 വയസ്സുള്ള അഭിജിത്ത് ആണ് കല്ലമ്പലം പൊലീസിന്റെ കസ്റ്റഡിയിലായത്. ആറ്റിങ്ങലിലെ ബൈക്ക് ഷോറൂമിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്ന അഭിജിത് വിദ്യാർത്ഥിയുടെ അയൽവാസി കൂടിയാണ്.
പെൺകുട്ടിയെ യുവാവ് പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നും സംശയം തോന്നിയതിനെ തുടർന്നാണ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസമാണ് ചാവർകോട് മദർ ഇന്ത്യ ഹയർ സെക്കഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Related posts

വയനാട് ചൂരൽമലയിൽ അതിവേഗം ബെയ്ലിപാലം നിര്‍മിച്ചത് മദ്രാസ് സാപ്പേഴ്സ്; നേതൃത്വം നൽകിയത് മേജർ സീത ഷെൽക്കെ

sandeep

ചെന്നൈയിൽ പൊലീസ് ഏറ്റുമുട്ടൽ: രണ്ട് ഗുണ്ടകൾ വെടിയേറ്റ് മരിച്ചു

sandeep

മണ്ഡല മകരവിളക്ക് മഹോത്സവം; ശബരിമല നട ഇന്ന് തുറക്കും

sandeep

Leave a Comment