തിരുവനന്തപുരം: കാസർകോട്ട് 68.317 ഗ്രാം മെത്താംഫിറ്റമിനുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. കാസർകോട് കളനാട് സ്വദേശി മുഹമ്മദ് റെയ്‌സ് ആണ് മയക്കുമരുന്നുമായി പിടിയിലായത്. കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പ്രശോദ്. കെഎസും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ മയക്കുമരുന്ന് വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന നിരവധി മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) സി.കെ.വി സുരേഷ്, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്)മാരായ നൗഷാദ്.കെ, അജീഷ്.സി, സിവിൽ എക്സൈസ് ഓഫീസർമാരായ സോനു സെബാസ്റ്റ്യൻ, അതുൽ.ടി.വി, വനിത സിവിൽ എക്സൈസ് ഓഫീസർ ധന്യ.ടി.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീഷ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
അതേസമയം തിരുവനന്തപുരം കഴക്കൂട്ടത്ത് എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ പിടികൂടി. തിരുവനന്തപുരം വെയിലൂർ സ്വദേശിയായ മിഥുൻ മുരളി (27 വയസ്)യാണ് പിടിയിലായത്. ഇയാളിൽ നിന്നും 32 ഗ്രാം MDMAയും 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു. തിരുവനന്തപുരത്തെ പ്രമുഖ ഐടി കമ്പനിയിൽ ഡാറ്റാ എഞ്ചിനീയർ ആണ് പ്രതി.
കഴക്കൂട്ടം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ സഹീർഷാ. ബിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർമാരായ മോൻസി.ആർ, ജാഫർ.ഒ, സിവിൽ എക്സൈസ് ഓഫീസർമാരായ സുർജിത്.ടി, രതീഷ്.വി.ആർ, ഷിജിൻ.എസ്, സുധീഷ്.ഡി.എസ്, വനിത സിവിൽ എക്സൈസ് ഓഫീസർ റജീന.എ എന്നിവരും പാർട്ടിയിലുണ്ടായിരുന്നു.