Kerala News latest news thiruvananthapuram

എഴുന്നള്ളിപ്പിനിടെ ആനപ്പുറത്തിരുന്ന ശാന്തിക്കാരൻ താഴെ വീണു, ഗുരുതരമായി പരിക്കേറ്റു, ഉറങ്ങിപ്പോയെന്ന് സംശയം

എഴുന്നള്ളിപ്പിനിടെ ആനപ്പുറത്തിരുന്ന ശാന്തിക്കാരൻ താഴെ വീണു, ഗുരുതരമായി പരിക്കേറ്റു, ഉറങ്ങിപ്പോയെന്ന് സംശയം തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായുള്ള എഴുന്നള്ളിപ്പിനിടെ ആനപ്പുറത്തുനിന്ന് വീണ് ശാന്തിക്കാരന് ഗുരുതര പരിക്ക്. കാവിൽക്കടവ് വലിയശാല കാേവിലിലെ ശാന്തിക്കാരൻ പത്മനാഭനാണ് പരിക്കേറ്റത്. ഉറങ്ങിപ്പോയതാകാം താഴെ വീഴാൻ കാരണമെന്നാണ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായുള്ള എഴുന്നള്ളിപ്പിനിടെ ആനപ്പുറത്തുനിന്ന് വീണ് ശാന്തിക്കാരന് ഗുരുതര പരിക്ക്. തിരുവനന്തപുരം കാവിൽക്കടവ് വലിയശാലയിലെ എഴുന്നള്ളിപ്പിനിടെയാണ് കാവിൽക്കടവ് കോവിലിലെ ശാന്തിക്കാരൻ ആനപ്പുറത്ത് നിന്ന് താഴേക്ക് വീണത്.

ക്ഷേത്രത്തിലെ ശാന്തിക്കാരനായ പത്മനാഭനാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പത്മനാഭനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉറങ്ങിപ്പോയതാകാം താഴെ വീഴാൻ കാരണമെന്നാണ് സംശയം.

Related posts

പ്രധാനമന്ത്രിക്കായി തൃശൂരിൽ മിനി പൂരം സംഘടിപ്പിക്കാൻ പറമേക്കാവ് ദേവസ്വം; 15 ആനകൾ അണിനിരക്കും

sandeep

ഒല്ലൂരിൽ വില്പനയ്ക്കായി കൊണ്ടുവന്ന മുക്കാൽ കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

Sree

ഭഗവൽ സിം​ഗ് ഫെയ്സ്ബുക്കിലെ ഇടതു സഹയാത്രികൻ

sandeep

Leave a Comment