Kerala News latest news thiruvananthapuram

‘എന്‍റെ ജീവിതത്തിലെ മഹാഭാഗ്യം’; ആറ്റുകാലിൽ മേളപ്രമാണിയായി കൊട്ടിക്കയറി ജയറാം, പൊങ്കാലയ്ക്ക് 3 ദിവസം മാത്രം

തിരുവനന്തപുരം നഗരവും നഗരവാസികളും ആറ്റുകാൽ പൊങ്കാലയ്ക്കായുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ്. ഉത്സവം തുടങ്ങിയതോടെ രാവിലെയും വൈകീട്ടും ക്ഷേത്രത്തിൽ ഭക്തരുടെ വലിയ തിരക്കാണ്.

ക്ഷേത്രത്തിന് മുന്നിൽ അണിനിരന്ന നൂറുകണക്കിന് ചെണ്ട, കുഴൽ, കൊമ്പ്, ചേങ്ങില കലാകാരന്മാരുടെ നാഥനായി കൊട്ടിക്കയറി നടൻ ജയറാം. ഭക്തനായി നിരവധി തവണ എത്തിയ ക്ഷേത്രമുറ്റത്ത് മേളപ്രമാണിയാകാൻ കഴിഞ്ഞത് ഭാഗ്യമെന്ന് ജയറാം പറഞ്ഞു.

“ഏറ്റവും വലിയ മഹാഭാഗ്യമാണ് എന്നെ തേടി വന്നത്. ഇത്തരമൊരു ഫെസ്റ്റിവൽ ഇവിടെ നടന്നു എന്നുപോലും അറിയാത്ത രീതിയിൽ തിരുവനന്തപുരത്തെ അത്ര മനോഹരമാക്കി മാറ്റിയെടുക്കുന്ന ഒരു ഉത്സവത്തിന്‍റെ ഭാഗമായി നിൽക്കാൻ പറ്റുക എന്നാൽ എന്‍റെ ജീവിതത്തിലെ മഹാ മഹാ മഹാ ഭാഗ്യങ്ങളിലൊന്നാണ്”- ജയറാം പറഞ്ഞു.

എല്ലാ ദിവസവും ഉത്സവത്തിൻറെ ഭാഗമായി കലാപരിപാടികളുണ്ട്. ഉത്സവത്തിന്‍റെ 9-ാം ദിവസമായ 13നാണ് പൊങ്കാല.

Related posts

‘വനിതാ ഹോസ്റ്റലിൽ എയർഹോളിലൂടെ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തി’; തിരുവനന്തപുരത്ത് പ്രതി പിടിയിൽ

sandeep

ഭൂമിക്ക് ഭീഷണിയായി ഛിന്നഗ്രഹം, സര്‍പ്രൈസ് നീക്കവുമായി നാസ; നിരീക്ഷിക്കാന്‍ ജെയിംസ് വെബ് ദൂരദര്‍ശിനി

Nivedhya Jayan

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കിടപ്പ് രോഗികൾക്കുള്ള പാൽ വിതരണം മിൽമ ഇന്ന് നിർത്തും

sandeep

Leave a Comment