Kerala News latest news pathanamthitta

ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ബാങ്ക് ജീവനക്കാരൻ പിടിയിൽ

പത്തനംതിട്ട: ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ശേഷം 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ശാസ്താംകോട്ട സ്വദേശി ഷൈൻ സിദ്ദിഖിനെയാണ് തിരുവല്ല പൊലീസ് ഭാര്യ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട കുമ്പഴയിലുള്ള ബാങ്കിൽ താൽകാലിക ജീവനക്കാരനാണ് അറസ്റ്റിലായ ഷൈൻ സിദ്ദിഖ്. 2021 ജൂലൈ മുതൽ 2022 ജനുവരി വരെ തിരുവല്ലയിലെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. 2024 ൽ തിരുവനന്തപുരത്ത് എത്തിച്ചും പീ‍ഡനത്തിന് ഇരയാക്കി. വിവാഹം കഴിക്കാമെന്ന് വാക്ക് നൽകിയായിരുന്നു പീഡനം. ഭിന്നശേഷിക്കാരിയായ 40 കാരിയാണ് പീഡനത്തിനും തട്ടിപ്പിനും ഇരയായത്. കേസെടുത്തതോടെ ഒളിവിൽ പോയ പ്രതിയെ നെടുമങ്ങാടുള്ള ഭാര്യവീട്ടിൽ നിന്നാണ് തിരുവല്ല പൊലീസ് പിടികൂടിയത്.

Related posts

കോട്ടയം മാത്രം പോരാ ; കൂടുതൽ സീറ്റ് ചോദിക്കാനൊരുങ്ങി കേരള കോൺഗ്രസ് മാണി വിഭാഗം

sandeep

ബെം​ഗളൂരുവിൽ നിന്ന് എത്തിച്ച് കോഴിക്കോട് എംഎഡിഎംഎ വിൽപ്പന; 2 യുവാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്

Nivedhya Jayan

കഞ്ചിക്കോട് ഫാക്ടറിയിലെ വിഷപ്പുക ശ്വസിച്ച് 20 തൊഴിലാളികൾ ആശുപത്രിയിൽ

sandeep

Leave a Comment