Kerala News latest news pathanamthitta

ബാഗില്‍ മദ്യക്കുപ്പിയും പണവും; എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥിയെത്തിയത് മദ്യലഹരിയില്‍

പത്തനംതിട്ടയില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥി സ്‌കൂളിലെത്തിയത് മദ്യലഹരിയില്‍. പരീക്ഷക്കെത്തിയ കുട്ടിയെ കണ്ട് അധ്യാപകന് സംശയം തോന്നിയതിനെ തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പിയും പതിനായിരം രൂപയും കണ്ടെത്തിയത്. ക്ലാസിന് പുറത്തിറക്കിയ വിദ്യാര്‍ത്ഥിയെ രക്ഷിതാക്കളെത്തി വീട്ടിലേക്ക് കൊണ്ടുപോയി. കുട്ടി പരീക്ഷയെഴുതിയില്ല. കോഴഞ്ചേരിയിലെ സ്‌കൂളിലാണ് സംഭവം.പരീക്ഷയ്ക്ക് ശേഷം ആഘോഷം നടത്താന്‍ ശേഖരിച്ച പണമാണ് കുട്ടിയുടെ പക്കലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Related posts

സംസ്ഥാനത്തെ ആദ്യത്തെ ജിടിഡി പിച്ച് കൊച്ചിയിൽ

sandeep

വെള്ളമാണെന്ന് കരുതി ഫോര്‍മാലിന്‍ ചേര്‍ത്ത് മദ്യം കുടിച്ചു; യുവാവിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന 60 കാരന്‍ ചികിത്സയില്‍

Sree

പാഴിയോട്ടുമുറിയിൽ വീട് കയറി ആക്രമണം; അച്ഛനും മകനും പരിക്ക്

sandeep

Leave a Comment