Kerala News latest news palakkad

ലഹരി ഇടപാട് അറിഞ്ഞു സ്ഥലത്തെത്തി; പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം, കാലിന് പരിക്ക്

പാലക്കാട്: വടക്കഞ്ചേരിയിൽ ലഹരി ഇടപാട് നടത്തുന്നതിനിടെ പിടികൂടാൻ ശ്രമിച്ച പൊലീസുകാരനെ കൊലപ്പെടുത്താൻ ശ്രമം. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഉവൈസിനെയാണ് കാറടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പ്രതി പിടിയിലായി. ലഹരി ഇടപാട് നടത്തി തിരികെ വരുമ്പോൾ പൊലീസ് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഉവൈസിന്റെ കാലിനാണ് പരിക്കേറ്റത്. കൂടെയുള്ള പൊലീസുകാർ ചാടി മാറിയതിനാൽ മറ്റ് അപകടം ഉണ്ടായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related posts

ലെബനൻ-ഇസ്രയേൽ അതിർത്തിയിൽ മിസൈൽ ആക്രമണം

sandeep

മരക്കഷ്ണം കൊണ്ട് മൂക്കിൽ അടിച്ചുവെന്ന് പരാതി; തലപ്പുഴ എൻജിനീയറിങ് കോളജിലെ 5 എസ്എഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ

Nivedhya Jayan

അഖിൽ സജീവിൻ്റെ വമ്പൻ തട്ടിപ്പിൻ്റെ വിവരങ്ങൾ പുറത്ത്

sandeep

Leave a Comment