Kerala News latest news palakkad

രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് പരിശോധന: റോഡരികിൽ നിൽക്കുകയായിരുന്ന യുവാവിന്റെ സിഗിരറ്റ് പാക്കറ്റിൽ എംഡിഎംഎ;

പാലക്കാട്: എംഡിഎംഎ വിൽക്കാനായി മണ്ണാർക്കാട് കോട്ടോപ്പാടത്ത് എത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണാർക്കാട് അരയങ്ങോട് തച്ചർകുന്നിൽ വീട്ടിൽ മുഹമ്മദ് റിഷാബിനെയാണ് പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് രണ്ട് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കോട്ടോപ്പാടം – മണ്ണാർക്കാട് റോഡിൽ വേങ്ങ അയ്യപ്പ ക്ഷേത്രത്തിനു സമീപത്തു നിന്നാണ് മുഹമ്മദ് റിഷാബ് പൊലീസിന്റെ പിടിയിലായത്. സിഗരറ്റ് പായ്ക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കൊണ്ടുവന്നത്. ഡാൻസാഫിനു ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെയായിരുന്നു ഇയാൾ പിടിയിലായത്.

മറ്റൊരു സംഭവത്തിൽ കോഴിക്കോട് താമരശ്ശേരിക്ക് അടുത്ത് പൂനൂരിൽ എംഡിഎംഎയുമായി മൂന്നു പേർ കഴിഞ്ഞ ദിവസം പിടിയിലായി. പുനൂരിലെ ഫ്ലാറ്റിൽ നിന്നാണ് സ്ത്രീകൾ ഉൾപ്പെടെ മൂന്നംഗ സംഘത്തെ പിടികൂടിയത്. ഇവരിൽ നിന്ന് എംഡിഎംഎ, അളക്കാനുള്ള ത്രാസ്, പണം എന്നിവ പിടികൂടി. എരമംഗലം സ്വദേശി ജൈസൽ, ഹൈദരാബാദ് സ്വദേശിനി ചാന്ദിനി ഖാതൂൻ, ബെംഗളൂരു സ്വദേശിനി രാധാമേതഗ് എന്നിവരാണ് പിടിയിലായത്. 1.55 ഗ്രാം എംഡിഎംഎ, 7300 രൂപ, നാല് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.

Related posts

കൊടുംചൂട്: വൈദ്യുതി ഉപഭോഗം കൂടുന്നതോടെ കെഎസ്ഇബി ആശങ്കയില്‍; പീക്ക് ടൈമിലും വര്‍ധന

sandeep

90 ലക്ഷം രൂപയുടെ തിമിംഗലഛർദി എന്ന ആംബർഗ്രിസുമായി മംഗളുരുവിൽ മൂന്ന് പേർ പിടിയിൽ

sandeep

മർദനം പറയാതിരുന്നത് ചികിത്സയെ ബാധിച്ചോ എന്ന് സംശയം, കൂട്ടിരുന്നത് ഭർത്താവ് സോണി;വീട്ടമ്മയുടെ മരണത്തിൽ അന്വേഷണം

Nivedhya Jayan

Leave a Comment