Kerala News latest news palakkad

പാലക്കാട് ആറാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയില്‍

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റൂർ അഞ്ചാം മൈൽ സ്വദേശി വടിവേലു – രതിക ദമ്പതികളുടെ മകൾ അനാമികയാണ് മരിച്ചത്. 11 വയസായിരുന്നു. വീടിനുള്ളിൽ സാരിയിൽ തൂങ്ങി മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ചിറ്റൂർ വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് അനാമിക. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

Related posts

അമിത ഫീസ് ഈടാക്കുന്നതായി പരാതി; അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന

sandeep

പാഴിയോട്ടുമുറിയിൽ വീട് കയറി ആക്രമണം; അച്ഛനും മകനും പരിക്ക്

sandeep

നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോയിലിടിച്ചു; പൊന്‍കുന്നത്ത് മൂന്നുപേര്‍ മരിച്ചു

sandeep

Leave a Comment