Kerala News latest news palakkad

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് കോട്ടായിയിൽ നായ റോഡിനു കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു പരുക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ആനിക്കോട് വെള്ളയംകാട് വീട്ടിൽ പരേതനായ രാധാകൃഷ്‌ണന്റെ മകൻ മുരളിയാണ് (37) മരിച്ചത്. പാലക്കാട് – വാളയാർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറായ മുരളി ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ രാത്രി പത്തോടെ മാത്തൂർ പാലപ്പൊറ്റയിലായിരുന്നു അപകടം.

നായ കുറുകെ ചാടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. തലയ്ക്കും വാരിയെല്ലിനും സാരമായി പരുക്കേറ്റ യുവാവിനെ കല്ലേക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്നു ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദ​ഗ്ധ ചികിത്സ ഒന്നും ഫലവത്തായില്ല. ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. ഇതിന് മുമ്പും ഇവിടെ ഇത്തരത്തിൽ അപകടങ്ങളുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

Related posts

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

sandeep

കാറിലുണ്ടായിരുന്നത് മൂന്ന് യുവാക്കൾ, 3 പേരെയും പിടികൂടി; വാഹനം പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 40 ഗ്രാം എംഡിഎംഎ

Nivedhya Jayan

42 വർഷം മുമ്പ് 10 ദളിതരെ കൊന്ന 90 കാരന് ജീവപര്യന്തം

sandeep

Leave a Comment