Kerala News latest news palakkad

ചിറ്റൂരിൽ രണ്ട് ഷാപ്പുകളിലെ കള്ളിൽ മായം, കണ്ടെത്തിയത് കഫ് സിറപ്പിന്‍റെ സാന്നിധ്യം; ലൈസൻസിക്കെതിരെ കേസ്

ചിറ്റൂർ: പാലക്കാട് ഷാപ്പിൽ നിന്നും പരിശോധനയ്ക്കെടുത്ത കള്ളിൽ മായം. ചിറ്റൂർ റേഞ്ചിൽഎക്സൈസ് വകുപ്പ് പരിശോധനയ്ക്കയച്ച കള്ളിന്റെ സാംപിളിലാണ് കഫ് സിറപ്പിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. ചിറ്റൂർ റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളിൽ നിന്ന് ശേഖരിച്ച് കള്ളിൽ നിന്നാണ് മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. കഫ് സിറപ്പിൽ ഉൾപ്പെടുത്തുന്ന ബനാട്രിൽ എന്ന രാസപദാർത്ഥമാണ് കള്ളിൽ നിന്നും കണ്ടെത്തിയത്.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഷാപ്പിൽ നിന്നും സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. കാക്കനാട് ലാബിൽ നിന്നും ലഭിച്ച റിപ്പോർട്ടിൽ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. രണ്ടു ഷാപ്പുകളും ഒരേ ലൈസൻസിയുടേതാണ്. ലൈസൻസിക്കും രണ്ടും വിതരണക്കാർക്കുമെതിരെ എക്സൈസ് കേസെടുത്തു. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് എക്സൈസ് അറിയിച്ചു.

Related posts

ജന്മദിന സമ്മാനമായി വിജയ്ക്ക് കോമിക്ക് ബുക്ക്; വൈറലായി മലയാളി യുവതി

Sree

സംസ്ഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം

Sree

സംസ്ഥാനത്ത് പനി പടരുന്നു; കാസർഗോഡ് പനിബാധിച്ച് യുവതി മരിച്ചു

sandeep

Leave a Comment