Arrest crime death latest news MURDER New Delhi trending news

പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി, സംസ്കരിക്കാൻ ശ്രമിക്കുന്നതിനിടെ മകൻ പിടിയിൽ

ഡൽഹിയിൽ പിതാവിനെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ദേശീയ തലസ്ഥാനത്തെ പഞ്ചാബി ബാഗ് ഏരിയയിലാണ് സംഭവം.

മൃതദേഹം സംസ്കരിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ പൊലീസ് പിടികൂടി. യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ശ്മശാന ജീവനക്കാരൻ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.

പഞ്ചാബി ബാഗിലെ മാദിപൂർ ഗ്രാമത്തിൽ നിന്നുള്ള സതീഷ് യാദവ് എന്നയാളാണ് മരണപ്പെട്ടത്. അന്ത്യകർമങ്ങൾക്കായി പിതാവിന്റെ മൃതദേഹവുമായി മകൻ റിങ്കു യാദവ് പശ്ചിം പുരി ശ്മശാനത്തിൽ എത്തി.

ശ്മശാനത്തിൻ്റെ ചുമതലക്കാരൻ മൃതശരീരത്തിന്റെ കഴുത്തിലും കൈത്തണ്ടയിലുമുള്ള മുറിവുകൾ ഉള്ളതായി ശ്രദ്ധിച്ചു. സംശയം തോന്നിയ ഇയാൾ പൊലീസിൽ വിളിച്ചുവരുത്തി.

ഡൽഹി പൊലീസ് സ്ഥലത്തെത്തി റിങ്കുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തായത്.

പിതാവിനെ താൻ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് റിങ്കു കുറ്റസമ്മതം നടത്തി. വ്യാഴാഴ്ചയാണ് കൊലപാതകം നടന്നത്. പിതാവ് മദ്യത്തിന് അടിമയാണെന്നും വീട്ടിൽ സ്ഥിരമായി പ്രശ്‌നങ്ങൾ ഉണ്ടാക്കാറുണ്ടെന്നും റിങ്കു പൊലീസിനോട് പറഞ്ഞു.

ALSO READ:ഇസ്രായേൽ വ്യോമാക്രമണത്തിൽ 13 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ്

Related posts

അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്നിട്ടുണ്ട് പിന്നെയല്ലേ ഇഡിയെന്ന് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് എംകെ കണ്ണൻ

sandeep

ബോളിവുഡ് നടന്‍ സമീര്‍ ഖാഖർ അന്തരിച്ചു……

sandeep

വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട് നടുറോഡിൽ പോലീസുകാരനും യുവാവും തമ്മിൽ കയ്യാങ്കളി

sandeep

Leave a Comment