India latest news must read National News Sports

വാറില്‍ കുടുങ്ങി ലുക്കാക്കുവിന്റെ ഗോളുകള്‍; അട്ടിമറി ജയത്തില്‍ സ്ലോവാക്യ


ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തന്മാര്‍ നയിക്കുന്ന ബെല്‍ജിയം കളം വാഴുമെന്ന് പ്രതീക്ഷയില്‍ മത്സരം കാണാനെത്തിയവരെ ഞെട്ടിച്ച് യൂറോ കപ്പില്‍ സ്ലോവാക്യക്ക് അട്ടിമറി വിജയം.

കളി തുടങ്ങി ഏഴാം മിനിറ്റിലായിരുന്നു സ്ലോവാക്യയുടെ ഗോള്‍. ബെല്‍ജിയം ബോക്സിന് പുറത്തുനിന്ന് ജെറെമി ഡോക്കുവിന്റെ മിസ് പാസ് നേരേ ചെന്നത് ഇവാന്‍ ഷ്രാന്‍സിലേക്ക്. താരം നല്‍കിയ പന്തില്‍ നിന്നുള്ള റോബെര്‍ട്ട് ബോസെനിക്കിന്റെ ഷോട്ട് ബെല്‍ജിയന്‍ ഗോളി കോവെന്‍ കാസ്റ്റീല്‍സ് തട്ടിയകറ്റിയെങ്കിലും റീബൗണ്ട് വന്ന പന്ത് കിട്ടിയത് ഷ്രാന്‍സിന്റെ കാലില്‍. കാസ്റ്റീല്‍സിന് യാതൊരു അവസരവും നല്‍കാതെ ഷ്രാന്‍സ് പന്ത് വലയിലാക്കി. സ്ലൊവാക്യ മുന്നില്‍.

ദേശീയ ടീമിനായുള്ള താരത്തിന്റെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. സ്വന്തം ബോക്സിന് പുറത്തുനിന്ന് ജെറെമി ഡോക്കുവിന്റെ മിസ് പാസ് നേരേ ചെന്നത് ഇവാന്‍ ഷ്രാന്‍സിലേക്ക്.

താരം നല്‍കിയ പന്തില്‍ നിന്നുള്ള റോബെര്‍ട്ട് ബോസെനിക്കിന്റെ ഷോട്ട് ബെല്‍ജിയന്‍ ഗോളി കോവെന്‍ കാസ്റ്റീല്‍സ് തട്ടിയകറ്റിയെങ്കിലും റീബൗണ്ട് വന്ന പന്ത് കിട്ടിയത് ഷ്രാന്‍സിന്റെ കാലില്‍.

ഇത്തവണ കാസ്റ്റീല്‍സിന് യാതൊരു അവസരവും നല്‍കാതെ ഷ്രാന്‍സ് പന്ത് വലയിലാക്കി. സ്ലൊവാക്യ മുന്നില്‍. ദേശീയ ടീമിനായുള്ള താരത്തിന്റെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്.

ബെല്‍ജിയത്തിനായി ലുക്കാക്കു നേടിയ രണ്ടു ഗോളുകള്‍ വാര്‍ പരിശോധനയില്‍ നിഷേധിക്കപ്പെട്ടു.

റൊമേലു ലുക്കാക്കുവിന്റെ പിഴവുകളും വിനയായി. മൂന്നാം മിനിറ്റില്‍ തന്നെ മുന്നിലെത്താന്‍ ലഭിച്ച അവസരം റൊമേലു ലുക്കാക്കു നഷ്ടപ്പെടുത്തുന്നതു കണ്ടാണ് മത്സരം ആരംഭിച്ചത്.

വലതു വിങ്ങിലൂടെയുള്ള മുന്നേറ്റത്തിനൊടുവില്‍ ഡോക്കു നല്‍കിയ പന്ത് കെവിന്‍ ഡിബ്രുയ്ന്‍, ലുക്കാക്കുവിന് മറിച്ച് നല്‍കുന്നു.

പോസ്റ്റിന് തൊട്ടുമുന്നില്‍ ലഭിച്ച പന്ത് പക്ഷേ ലുക്കാക്കു അടിച്ചത് സ്ലൊവാക്യന്‍ ഗോളി മാര്‍ട്ടിന്‍ ഡുബ്രാവ്ക്കയ്ക്കു നേരേ. പിന്നാലെ ആറാം മിനിറ്റിലും

എന്നാല്‍ ഗോള്‍ വീണിട്ടും അവസരങ്ങള്‍ തുലയ്ക്കുന്നത് ബെല്‍ജിയന്‍ താരങ്ങള്‍ തുടര്‍ന്നു. ഡിബ്രുയ്ന്‍ നല്‍കിയ പന്തില്‍ നിന്ന് 36-ാം മിനിറ്റില്‍ ലഭിച്ച അവസരം മുതലാക്കാന്‍ ഒനാനയ്ക്കും സാധിച്ചില്ല.

E24 NEWS KERALA

Related posts

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം മാറ്റിവച്ചു

sandeep

സംസ്ഥാനത്തെ കാറ്ററിങ് യൂണിറ്റുകളില്‍ വ്യാപക പരിശോധന: 10 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിച്ചു

sandeep

മെഹബൂബ മുഫ്തിയുടെ വാഹനം അപകടത്തിൽപ്പെട്ടു

sandeep

Leave a Comment