India latest news Movies must read National News

ബോക്‌സ് ഓഫീസില്‍ 417 കോടി, റെക്കോഡുകള്‍ തകര്‍ത്ത് ‘പുഷ്പ 2’

ബോക്സ് ഓഫീസില്‍ നേട്ടവുമായി അല്ലു അര്‍ജുന്‍-സുകുമാര്‍ ചിത്രം പുഷ്പ 2.

ഇന്ത്യന്‍ സിനിമയിലെ സമീപകാലത്തെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷന്‍ സ്വന്തമാക്കിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യന്‍ ബോക്സോഫീസില്‍നിന്ന് മാത്രം 175.1 കോടി നേടിയെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്.

ആദ്യ രണ്ടു ദിവസത്തിനുള്ള ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രം എന്ന റെക്കോഡാണ് പുഷ്പ 2 സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ വരുമാനത്തില്‍ ഹിന്ദി പതിപ്പ് തെലുങ്ക് പതിപ്പിനെ മറികടന്നു.

ബോക്‌സ് ഓഫീസില്‍ രണ്ടാംദിനം പിന്നിടുമ്പോള്‍ 417 കോടിയാണ് ചിത്രം വരുമാനം നേടിയത്. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ഡേ കളക്ഷന്‍ എന്ന റെക്കോഡ് പുഷ്പ 2 സ്വന്തമാക്കിയിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ഷാരൂഖ് ഖാന്‍ ചിത്രം ജവാന്റെ റെക്കോഡ് മറികടന്നാണ് പുഷ്പ നേട്ടം കരസ്ഥമാക്കിയത്. നാലാം തീയതിയിലെ തീയതിയിലെ പ്രത്യേക പ്രീമിയര്‍ ഷേകളിലൂടെ ആന്ധ്രാപ്രദേശ്, തെലങ്കാന, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് 10.1 കോടി രൂപയാണ് ചിത്രം നേടിയത്.

ഈ വര്‍ഷം ഇന്ത്യന്‍ ബോക്സോഫീസ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ലോകമെമ്പാടുമുള്ള 10,000 സ്‌ക്രീനുകളിലായാണ് പ്രദര്‍ശനത്തിനെത്തിയത്.

Related posts

ഒന്ന് കളക്ട്രേറ്റിൽ പോയതേ ഓർമ്മയുള്ളു, സ്കൂട്ടറിലില്ലാതെ മടങ്ങിയെത്തിയിട്ട് 10 മാസം! ഭാര്യയുടെ ‘സംശയം’ ശരിയായി

sandeep

മുള്ളൻകൊല്ലിയിൽ നിന്ന് പിടിയിലായ കടുവയെ തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റി

sandeep

എം എ യൂസഫലിയുടെ സഹോദരന്റെ മകള്‍ വിവാഹിതയായി; ചടങ്ങില്‍ മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതം എത്തി;

sandeep

Leave a Comment