ബംഗളൂരുവില്‍ പുഷ്പ 2 റിലീസിനിടെ സ്‌ക്രീനിന് സമീപത്ത് പോയി തീപ്പന്തം കത്തിച്ചു. നാല് പേര്‍ പിടിയില്‍. ബംഗളൂരുവിലെ ഉര്‍വശി തീയറ്ററില്‍ ഇന്നലെ രാത്രി ഷോയ്ക്കിടെയാണ് സംഭവം നടന്നത്.
സ്ക്രീനിൽ പുശ്ഷപയായുള്ള അല്ലുവിന്റെ വരവ് കണ്ട് ആവേശം കൂടിയ ആരാധകർ സ്ക്രീനിന് മുന്നിലേക്ക് കയ്യിൽ കരുതിയ തീപ്പന്തം കത്തിച്ചുകൊണ്ട് എത്തുകയായിരുന്നു.
തീയേറ്ററിൽ ഉണ്ടായിരുന്ന മറ്റ് ആളുകളുടെ സമയോചിതമായ ഇടപെടൽ കൊണ്ട് വലിയ അപകടം ഉണ്ടായില്ല. സംഭവത്തിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.