latest latest news Movies

പൃഥ്വിരാജിന് പിന്നാലെ ടൊവിനോയും, വമ്പൻ ചിത്രത്തിന്റെ അപ്‍ഡേറ്റ്, ഞെട്ടിക്കാൻ പ്രശാന്ത് നീല്‍

രാജ്യത്ത് നിരവധി ആരാധകരുള്ള ഒരു സംവിധായകനാണ് പ്രശാന്ത് നീല്‍. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ ഒടുവിലെത്തിയ ചിത്രം സലാറായിരുന്നു. സലാറില്‍ നിര്‍ണായക കഥാപാത്രമായി പൃഥ്വിരാജുണ്ടായിരുന്നു. ജൂനിയര്‍ എൻടിആര്‍ പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ എത്തുമ്പോള്‍ ടൊവിനോ തോമസും ഗ്രേ ഷേയ്‍ഡുള്ള കഥാപാത്രമായി ഉണ്ടാകും എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ടൊവിനോ തോമസ് നായകനായി ഒടുവില്‍ വന്നത് ഐഡന്റിറ്റിയാണ്. ടൊവിനോയുടെ ഐഡന്റിറ്റി ആഗോളതലത്തില്‍ 40 കോടിയില്‍ അധികം നേടിയിട്ടുണ്ട്. അഖിൽ പോളും അനസ് ഖാനുമാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 2018 എന്ന ഹിറ്റ് മലയാള ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫര്‍ അഖിൽ ആണ് ചായാഗ്രഹണം.

മലയാളത്തിന്റെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളായ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ഉൾപ്പടെ ശ്രീകൃഷ്‍ണപ്പരുന്ത്‌, ഭ്രമരം തുടങ്ങിയ പതിനാലോളം സിനിമകൾ നിർമ്മിച്ച രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്താണ് ‘ഐഡന്റിറ്റി’യും നിർമ്മിച്ചിരിക്കുന്നത്. കേരളത്തിന് പുറമേ ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റിയുടെ ചിത്രീകരണം രാജസ്ഥാൻ, ഗോവ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് നടത്തിയത്. ഡോക്ടർ, തുപ്പറിവാലൻ, ഹനുമാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച വിനയ് റായ്‍ക്ക് പുറമേ ബോളിവുഡ് നടി മന്ദിര ബേദി, അജു വർഗീസ്, അർജുൻ രാധാകൃഷ്‍ണൻ, വിശാഖ് നായർ എന്നിങ്ങനെ വൻ താര നിരയാണ് ‘ഐഡന്റിറ്റി’യിൽ ഉള്ളത്. യാനിക് ബെൻ, ഫീനിക്സ് പ്രഭു എന്നിവര്‍ ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫിയും മേക്ക് അപ്പ്‌ റോണക്സ് സേവ്യർ, കോസ്റ്റും ഗായത്രി കിഷോർ, പിആർഒ വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാറുമാണ്.

Related posts

സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി

sandeep

എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 % വിജയം

sandeep

പെറുക്കി’പരാമർശം; മലയാളി എഴുത്തുകാരെ പരിഹസിച്ച് ബി ജയമോഹൻ

sandeep

Leave a Comment