ദ ഗോട്ട് കേരളത്തിലും ഞെട്ടിക്കുന്നു, ടിക്കറ്റ് ബുക്കിംഗില്‍ വൻ കുതിപ്പ്, നേടിയ കളക്ഷന്റെ കണക്കുകള്‍
കേരളത്തിലും നിരവധി ആരാധകരുള്ള തമിഴ് താരമാണ് വിജയ്. വിജയ് നായകനായി എത്തുന്ന ഓരോ ചിത്രവും കേരളത്തില്‍ വൻ ഹിറ്റായി മാറാറുണ്ട്. വിജയ്‍യുടേതായി ഇനി എത്താനിരിക്കുന്ന ചിത്രം ദ ഗോട്ടും കേരളത്തില്‍ സ്വീകരിക്കപ്പെടുമെന്നാണ് സൂചനകള്‍. നിലവില്‍ കേരളത്തില്‍ അഡ്വാൻസായി 2.64 കോടി രൂപ ലഭിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
ദ ഗോട്ട് ആഗോളതലത്തില്‍ 50 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ദ ഗോട്ടിന്റെ അഡ്വാൻസ് കളക്ഷൻ ചിത്രത്തിന് ലഭിക്കാനിടയുള്ള സ്വീകാര്യതയാണ് തെളിയിക്കുന്നതെന്നാണ് വിലയിരുത്തല്‍. എന്തായാലും വമ്പൻ ഹിറ്റായി വിജയ് ചിത്രം മാറുമെന്നാണ് പ്രതീക്ഷകള്‍. സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.