Entertainment Movies

ദുൽഖർ സൽമാൻ നായകനാവുന്ന പാൻ ഇന്ത്യൻ ചിത്രം ‘ലക്കി ഭാസ്കർ’ സെപ്റ്റംബറിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു

ദുൽഖർ സൽമാൻ (Dulquer Salmaan) നായകനായി എത്തുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രമാണ് ‘ലക്കി ഭാസ്കർ’ (Lucky Baskar). ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. സെപ്റ്റംബർ ഏഴിനാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്.

ദുൽഖർ സൽമാൻ നായകനാവുന്ന പാൻ ഇന്ത്യൻ ചിത്രം. 1980 – 1990 കാലഘട്ടത്തിലെ ബോംബെ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യർ കഥാപാത്രമായാണ് ദുൽഖർ സൽമാൻ അഭിനയിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ചിത്രത്തിന് സംഗീതമൊരുക്കിയത് ദേശീയ അവാർഡ് ജേതാവായ ജി.വി. പ്രകാശ് കുമാറും, ക്യാമറ ചലിപ്പിച്ചത് നിമിഷ് രവിയുമാണ്. ഹൈദരാബാദിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ ആണ്.

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ പഴയകാല ബോംബെ നഗരത്തിന്റെ വമ്പൻ സൈറ്റുകളിലാണ് ലക്കി ഭാസ്കർ ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹവും ടീമും ഒരുക്കിയ വമ്പൻ ബാങ്ക് സെറ്റുകളും ചിത്രത്തിന്റെ ഹൈലൈറ്റായി മാറും. ഇതിനോടകം റിലീസ് ചെയ്ത ഇതിലെ ഒരു ഗാനവും ടീസറും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.

Related posts

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു

sandeep

കേരള ഫിലിം ക്രിട്ടിക്‌സ് അവർഡ്: മികച്ച നടൻ ദുൽഖർ, ദുർഗ കൃഷ്ണ മികച്ച നടി

sandeep

ജോലി വേണമെന്ന പ്ലക്കാർഡും പിടിച്ച് പൊരിവെയിലത്ത് നിന്ന യുവാവിന് ജോലി വാഗ്ദാനം ചെയ്തത് 50 കമ്പനികൾ…

Sree

Leave a Comment