India latest news Movies must read

കന്നഡ പ്രേക്ഷകര്‍ക്ക് മുന്നിലേക്കും സംവിധായകന്‍ ജോജു; ‘പണി’ കന്നഡ ട്രെയ്‍ലര്‍ എത്തി

ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന കൗതുകത്തോടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ ചിത്രമാണ് പണി. ഒക്ടോബര്‍ 24 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. മികച്ച പ്രേക്ഷകപ്രീതിയും ബോക്സ് ഓഫീസ് വിജയവുമാണ് ചിത്രം നേടിയത്.

മലയാളത്തിലെ വിജയത്തിന് പിന്നാലെ ചിത്രത്തിന്‍റെ തമിഴ് പതിപ്പും പുറത്തെത്തിയിരുന്നു. ഈ മാസം 22 നാണ് തമിഴ് പതിപ്പ് പുറത്തെത്തിയത്.

ഇപ്പോഴിതാ കന്നഡ പതിപ്പും തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. അതിന് മുന്നോടിയായി കന്നഡ ട്രെയ്‍ലറും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.

ബിഗ് ബോസ് മുന്‍ താരങ്ങളായ സാഗര്‍ സൂര്യയും ജുനൈസ് വി പിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധാനത്തിനൊപ്പം ജോജു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്.

അഭിനയ നായികയായി എത്തിയ ചിത്രത്തില്‍ ഗായിക അഭയ ഹിരണ്‍മയിയും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബജറ്റില്‍ ഒരുങ്ങിയ സിനിമയുടെ ഷൂട്ട് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു.

ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തിയിരിക്കുന്ന ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും എ ഡി സ്റ്റുഡിയോസിന്‍റെയും ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Related posts

കുതിക്കാനൊരുങ്ങി ചന്ദ്രയാന്‍-3; ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

sandeep

“തളരാതെ ആവേശം, കുതിപ്പുമായി ഫഹദ്, കളക്ഷനില്‍ വമ്പൻ നേട്ടം”

sandeep

എതിർപ്പുമായി ജീവനക്കാർ; സെക്രട്ടേറിയറ്റിലെ പഞ്ചിംഗ് ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍

sandeep

Leave a Comment