Kerala News latest news Malappuram

ലക്ഷ്യം സഹോദരൻ; കടയിലേക്ക് പിക്കപ്പ് ലോറി ഇടിച്ചു കയറ്റി,ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്

മലപ്പുറം: സഹോദരനെ അപായപ്പെടുത്താൻ കടയിലേക്ക് പിക്കപ്പ് ലോറി ഇടിച്ചു കയറ്റിയതോടെ പരിക്കേറ്റത് ഇതര സംസ്ഥാന തൊഴിലാളിക്ക്. മലപ്പുറം കോട്ടക്കലിൽ വ്യാഴാഴ്ച്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. അനിയൻ ജ്യേഷ്ഠനെ ലോറി ഇടിപ്പിച്ചു കൊലപെടുത്താൻ നോക്കുകയായിരുന്നു. ജ്യേഷ്ഠൻ ചാടി രക്ഷപ്പെട്ടു. റോഡിൽ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ലോറിയുടെ അടിയിൽ കുടുങ്ങുകയായിരുന്നു. ബംഗാള്‍ സ്വദേശി മൻസൂറിനാണ് പരിക്കേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൻസൂറിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

സംഭവത്തില്‍ കോട്ടയ്ക്കല്‍ തോക്കാംപാറ സ്വദേശി അബൂബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരൻ ഉമ്മറിനെ വാഹനമിടിച്ച്‌ അപായപ്പെടുത്താനായിരുന്നു അബൂബക്കറിന്റെ ശ്രമം. അതിനായി കടയിലേക്ക് പിക്കപ്പ് ലോറി ഇടിച്ചു കയറ്റുകയായിരുന്നു. എന്നാല്‍ ഈ സമയം കടയില്‍ ഉണ്ടായിരുന്ന ബംഗാള്‍ സ്വദേശി മൻസൂറാണ് അപകടത്തില്‍പ്പെട്ടത്. അബൂബക്കറിന് എതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.

Related posts

ഷവർമ്മ വിഷബാധയുടെ കേരളത്തിലെ ആദ്യത്തെ ഇര 2012ൽ സച്ചിൻ റോയ് മാത്യു

Sree

നടി കനകലതയുടെ സംസ്‌കാരം ഇന്ന്

sandeep

ഇന്ത്യൻ ഹൈക്കമ്മിഷണറെ തടഞ്ഞ് ഖാലിസ്ഥാനികൾ

sandeep

Leave a Comment