Kerala News latest news Malappuram

റോഡിൽ കാറിന് കൈ കാണിച്ചപ്പോൾ നിർത്താതെ പോലീസുകാരനെ ഇടിച്ചിട്ട ശേഷം മുങ്ങി, രണ്ട് പേർ പിടിയിൽ

മലപ്പുറം: വളാഞ്ചേരിയിൽ പൊലീസ് കൈകാണിച്ചിട്ടും കാർ നിർത്താതെ പോലീസുകാരനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിലായി. കാർ ഓടിച്ചിരുന്ന ഇരിമ്പിളിയം സ്വദേശി അബ്ദുറസാഖ് (38), ആലപ്പുഴ കൃഷ്ണപുരം സ്വദേശി ലത്തീഫ് (49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെ കാറിൽ ഉണ്ടായിരുന്ന രണ്ടുപേർക്കെതിരെ പൊലീസ് അന്വേഷണം ഊർജിതമാക്കി.

ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പട്ടാമ്പി ഭാഗത്തുനിന്ന് വരികയായിരുന്ന കാറിന് പൊലീസ് കൈകാണിച്ചെങ്കിലും നിർത്താൻ ഇവർ തയ്യാറായില്ല. റോഡിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ ആർ.പി. മനുവിന്റെ ഇടതുകാലിൽ ഇടിക്കുകയും തുടർന്നും വാഹനം നിർത്താതെ ഓടിച്ച് പോവുകയായിരുന്നു. കാർ കോഴിക്കോട് റോഡിൽ വളാഞ്ചേരി ഗ്രാന്റ് ബാറിന് സമീപത്തു നിന്നാണ് പൊലീസ് പിടികൂടിയത്.

Related posts

ജയപ്രദയുടെ തടവ് ശിക്ഷ ശരിവെച്ച് മദ്രാസ് ഹൈക്കോടതി; 20 ലക്ഷം കെട്ടിവച്ചാൽ ജാമ്യം

sandeep

മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കി.

sandeep

ഹര്‍മ്മന്‍ പൊരുതിയിട്ടും ഒമ്പത് റണ്‍സ് അകലെ ഇന്ത്യന്‍ വനിതകള്‍ വീണു; സെമി സാധ്യത മങ്ങി

sandeep

Leave a Comment