മലപ്പുറം: മലപ്പുറം ഒഴൂരിൽ 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. ആതവനാട് സ്വദേശി ഫൈസലാണ് പൊലീസിന്‍റെ പിടിയിലായത്. ഇക്കഴിഞ്ഞ മെയ് രണ്ടിന് വൈകിട്ട് 4.30നാണ് കവര്‍ച്ച നടന്നത്.
ജ്വല്ലറികളിലേക്ക് മൊത്തമായി സ്വർണം വിതരണം നടത്തുന്ന മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണം കവരുകയായിരുന്നു. കേസിൽ നേരത്തെ ആറു പേര്‍ അറസ്റ്റിലായിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ മുഖ്യപ്രതി കൂടി പിടിയിലാകുന്നത്. രണ്ട് കിലോയുടെ സ്വര്‍ണാഭരണങ്ങളും 43 ഗ്രാം സ്വര്‍ണക്കട്ടിയുമാണ് കവര്‍ന്നത്.