drugs kerala Kerala News latest latest news Malappuram

മലപ്പുറത്ത് എംഡിഎംഎ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും എംഡിഎംഎയുമായി അറസ്റ്റിൽ

മലപ്പുറം: എംഡിഎംഎ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും എംഡിഎംഎയുമായി അറസ്റ്റിൽ. 4.4 ഗ്രാം എംഡിഎംഎയുമായി മലപ്പുറം കരുളായി സ്വദേശി കൊളപ്പറ്റ റംസാനെയാണ് നിലമ്പൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഡിസംബറിൽ 10 ഗ്രാം എംഡിഎംഎയുമായി റംസാനെ എക്സൈസ് പിടികൂടിയിരുന്നു. പിന്നീട് 48 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. തുടർന്ന് വീണ്ടും എംഡിഎംഎയുമായി അറസ്റ്റിലാവുകയായിരുന്നു. 17 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ പ്രതിക്കെതിരെ വഴിക്കടവ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്. ബാംഗ്ലൂരിൽ നിന്നും കൊണ്ടുവരുന്ന എംഡിഎംഎ ഗ്രാമിന് 3000 രൂപ നിരക്കിലാണ് പ്രതി വിൽപ്പന നടത്തിയിരുന്നത്.

Related posts

നാളെ പുതിയ ചക്രവാതച്ചുഴി; മഴ തുടരാൻ സാധ്യത, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

sandeep

7 സെന്‍റിൽ 1000 സ്ക്വയർഫീറ്റ് വീട്; വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്‍റെ തറക്കല്ലിടൽ ഇന്ന്

Nivedhya Jayan

കവിയും സംസ്‌കൃത പണ്ഡിതനുമായ കുറിശേരി ഗോപാലകൃഷ്ണപിള്ള അന്തരിച്ചു

sandeep

Leave a Comment