Kerala News latest news Malappuram

തിരുവാലി വില്ലേജ് ഓഫീസിലെ കൈക്കൂലി: ചോദിച്ചത് ഏഴ് ലക്ഷം രൂപ, സ്പെഷൽ വില്ലേജ് ഓഫീസറും പിടിയിലായി

മലപ്പുറം: തിരുവാലി വില്ലേജ് ഓഫീസിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഒരു ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിലായി. സ്പെഷ്യൽ വില്ലേജ് ഓഫീസർ ശരത്തിനെയാണ് വിജിലൻസ് അറസ്റ്റു ചെയ്തത്. വില്ലേജ് അസിസ്റ്റന്റ് തൃക്കലങ്ങോട് ആമയൂർ സ്വദേശി റഹ്‌മത്തുള്ള നേരത്തെ പിടിയിലായിരുന്നു. കുഴിമണ്ണ സ്വദേശിയുടെ 60 സെന്റ് സ്ഥലത്തിന്റെ പട്ടയത്തിലെ തെറ്റുകൾ തിരുത്തി നൽകാനായി ഏഴ് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട പരാതിയിൽ ആണ് അറസ്റ്റ്. 50000 രൂപ കൈമാറുന്നതിനിടെയാണ് റഹ്മത്തുള്ള പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സ്പെഷ്യൽ വില്ലേജ് ഓഫീസർ ശരത്തിൻ്റെ പങ്ക് വ്യക്തമായത്.

Related posts

തൃശൂർ സ്വരാജ് റൗണ്ടിൽ കാഴ്ചശക്തിയില്ലാത്തവർക്കും ഇനി റോഡ് മുറിച്ച് കടക്കാം: മാതൃക സിഗ്നൽ സംവിധാനം സ്വന്തമായി വികസിപ്പിച്ച് തൃശൂർ സിറ്റി പൊലീസ്

Sree

ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ 40 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്ത് അമേരിക്ക

Nivedhya Jayan

എണാകുളത്ത് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി

sandeep

Leave a Comment