Kerala News latest news Malappuram

ചായ പാത്രം കൊണ്ട് സഹോദരന്‍റെ അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറം പുളിക്കലിൽ സഹോദരന്‍റെ മർദനമേറ്റ് ചികത്സയിലായിരുന്ന യുവാവ് മരിച്ചു. പുളിക്കൽ സ്വദേശി ടി.പി. ഫൈസലാണ് മരിച്ചത്. ചായ തിളപ്പിക്കുന്ന പാത്രം കൊണ്ട് കഴിഞ്ഞ ശനിയാഴ്ച്ചയാണ് സഹോദരൻ ഷാജഹാൻ, ഫൈസലിനെ അടിച്ചുപരിക്കേൽപ്പിച്ചത്.

സംഭവംനടന്നതിന് പിന്നാലെ കൊലപാതക ശ്രമത്തിന് ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാൾ മഞ്ചേരി ജയിലിൽ റിമാന്‍ഡിലാണ് ഷാജഹാൻ. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫൈസൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം. ഫൈസൽ കൊല്ലപ്പെട്ടതോടെ ഷാജഹാനെതിരെ കൊലപാതക കുറ്റം കൂടി പൊലീസ് ചുമത്തും.

Related posts

ഇനി വൈഫൈ വേണ്ട ലൈറ്റിട്ടാല്‍ മതി! ഇന്റര്‍നെറ്റ് കൈമാറ്റത്തിന് ലൈഫൈ ടെക്‌നോളജി

sandeep

ഹർദിക് പാണ്ഡ്യയുടെ പരാതിയിൽ അർധ സഹോദൻ വൈഭവ് പാണ്ഡ്യ അറസ്റ്റിൽ

sandeep

മഞ്ഞുമൂടിയതിന് സമാനമായി ആലിപ്പഴവര്‍ഷം; മണിപ്പൂരില്‍ രണ്ടുദിവസം സ്‌കൂളുകള്‍ക്ക് അവധി

sandeep

Leave a Comment