Kerala News latest news Malappuram

കർണാടകയിൽ നിന്നെത്തിയ കെഎസ്ആർടിസി ബസിൽ പൊലീസ് പരിശോധന, പന്തല്ലൂർ സ്വദേശി കുടുങ്ങി, കൈയിൽ എംഡിഎംഎ

സുല്‍ത്താന്‍ബത്തേരി: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പന്തല്ലൂര്‍ കടമ്പോട് മാമ്പ്ര വളപ്പില്‍ വീട്ടില്‍ ജാബിര്‍ അലി (29)യെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ഔട്ട്‌പോസ്റ്റിന് സമീപം നടത്തിയ പരിശോധനയില്‍ 1.16 ഗ്രാം എംഡിഎംഎയാണ് പ്രതിയില്‍ നിന്നും കണ്ടെടുത്തത്. ഇന്നലെ ഉച്ചയോടെ കര്‍ണാടയില്‍ നിന്നും വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു ജാബിര്‍ അലി. രഹസ്യവിവരത്തെ തുടര്‍ന്ന് ബസ് കൈ കാണിച്ച് നിര്‍ത്തി പരിശോധന നടത്തുകയായിരുന്നു. സബ് ഇന്‍സ്പെക്ടര്‍ കെ.കെ. സോബിന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അരുണ്‍ജിത്ത്, ഡോണിത്ത്, പ്രിവിന്‍ ഫ്രാന്‍സിസ് തുടങ്ങിയവരും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് യാത്രക്കാരെ പരിശോധിച്ചത്.

Related posts

സീനിയർ വിദ്യാർത്ഥിയുടെ മാനസിക പീഡനം; ആത്മഹത്യക്ക് ശ്രമിച്ച മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു

Sree

റീൽ ചിത്രീകരിക്കാൻ ശ്രമം; 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ് യുവതി മരിച്ചു

sandeep

മലയാളികൾക്ക് അഭിമാനം; ന്യൂ ജേഴ്‌സി ഗവർണറുടെ ഇന്ത്യ ട്രേഡ് മിഷൻ സംഘത്തിൽ ഇടം നേടി കൃഷ്ണ കിഷോർ

sandeep

Leave a Comment