kerala Kerala News latest news Malappuram

മലപ്പുറത്തെ കല്ല്യാണത്തിന് ആവേശം കൂടിപ്പോയി, കാറിൽ അഭ്യാസപ്രകടനം, ലൈസൻസ് കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത് എംവിഡി

മലപ്പുറം: വിവാഹ ആഘോഷത്തിനിടെ വാഹനങ്ങളിൽ യുവാക്കളുടെ അഭ്യാസപ്രകടനത്തിൽ നടപ്പടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. മലപ്പുറം തിരൂർ പറവണ്ണയിലാണ് സംഭവം. ഒമ്പത് വാഹനങ്ങൾക്കും ഡ്രൈവർമാർക്കുമെതിരെയാണ് നടപടി സ്വീകരിച്ചത്. വാഹനത്തിന്റെ മുകളിലും ഡോറിന്റെ മുകളിലും കയറി അപകടകരമായി അഭ്യാസപ്രകടനം നടത്തിയതിനാണ് നടപടിയെടുത്തതെന്ന് അധികൃതർ അറിയിച്ചു. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സുരക്ഷിതമായ ഡ്രൈവിങ്ങിന് പരിശീലന ക്ലാസ്സിന് ഹാജരാവാനുള്ള നിർദ്ദേശവും നൽകി.

Related posts

ഗാന്ധി പ്രതിമയുടെ കയ്യിൽ വടി തിരുകി കയറ്റി അനാദരവ് . കെസെടുത്ത്‌ പോലീസ് .

sandeep

നടന്മാര്‍ക്കെതിരായ പരാതി പിൻവലിക്കില്ലെന്ന് ആലുവയിലെ നടി; ‘താൻ നേരിട്ട അതിക്രമത്തിന് നീതി വേണം,’

sandeep

ശബരിമല തീർത്ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 60 ഓളം അയ്യപ്പഭക്തർ അപകടത്തിൽ പെട്ടു

Sree

Leave a Comment