Kerala News latest news Malappuram

കഞ്ചാവ് കേസിൽ തമിഴ്‌നാട്ടിൽ പിടിയിലായി ജാമ്യത്തിലിറങ്ങി, പിന്നാലെ കേരളത്തിൽ എംഡിഎംഎയുമായി അറസ്റ്റിൽ

മലപ്പുറം: കഞ്ചാവ് കേസിൽ തമിഴ്നാട് പോലീസ് പിടികൂടി ജാമ്യത്തിലിറങ്ങിയ ആൾ എംഡിഎംഎയും ബ്രൗൺ ഷുഗറുമായി പിടിയിലായി. മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പിൽ വച്ചാണ് തേഞ്ഞിപ്പാലം സ്വദേശി നൗഷാദലി പിടിയിലായത്. ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് സംഭവം. ഇയാളിൽ നിന്ന് നാല് ഗ്രാം എംഡിഎംഎയും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു.

കാറിൽ കറങ്ങി നടന്ന് എംഡിഎംഎ വിൽക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. ഈ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തമിഴ്നാട് കൊയമ്പത്തൂരിൽ ബേക്കറി നടത്തുന്നതിൻ്റെ മറവിലാണ് ഇയാൾ കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തിയത്. കൊണ്ടോട്ടി ഡിവൈഎസ്‌പി സന്തോഷ്, ഡാൻസാഫ് എസ്.ഐ ബിബിൻ എന്നിയുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീമംഗങ്ങളും കൊണ്ടോട്ടി പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

അഞ്ച് മാസം മുൻപ് കാറിൽ കടത്തിയ കഞ്ചാവുമായി കോയമ്പത്തൂരിൽ വച്ച് തമിഴ്നാട് പോലീസ് ഇയാളെ പിടികൂടിയിരുന്നു. 2 മാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. കോയമ്പത്തുരിൽ വച്ച് മുൻപും ലഹരി വസ്തുക്കൾ കടത്തിയതിന് ഇയാൾ പിടിയിലായിരുന്നു

Related posts

കാട്ടാന നെൽവയലിലിറങ്ങി വ്യാപക കൃഷി നാശം

sandeep

രാജ്യമാകെ വൈദ്യുതിയില്ല; സർവം നിശ്ചലം, വിമാനങ്ങൾ വൈകി, മെട്രോ നിർത്തി, വൻ പ്രതിസന്ധി സ്പെയിനിലും പോർച്ചുഗലിലും

Nivedhya Jayan

ജമ്മു കശ്മീരിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 19 പേർക്ക് പരിക്ക്

sandeep

Leave a Comment