latest latest news

396 യാത്രക്കാരുമായി പറന്നുയർന്ന വിമാനം, ദുബൈയിലേക്കുള്ള യാത്രക്കിടെ എമർജൻസി ലാൻഡിങ്; കാരണം സാങ്കേതിക തകരാർ

ധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സ് വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിങ്. 396 യാത്രക്കാരും 12 ജീവനക്കാരുമായി ധാക്കയില്‍ നിന്ന് പുറപ്പെട്ട വിമാനം ബുധനാഴ്ച അര്‍ധരാത്രിയോടെ അടിയന്തരമായി മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഇറക്കുകയായിരുന്നു.

സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയതെന്ന് അധികൃതര്‍ വ്യാഴാഴ്ച അറിയിച്ചു. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ആ ദിവസം തന്നെ വേണ്ട നടപടികള്‍ സ്വീകരിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി.

ജനുവരിയില്‍ നാഗ്പൂര്‍ വിമാനത്താവളത്തിലേക്ക് രണ്ട് വിമാനങ്ങള്‍ മോശം കാലാവസ്ഥ മൂലം വഴിതിരിച്ചു വിട്ടിരുന്നു. ധാക്കയിലേക്ക് പറന്ന എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം മോശം കാലാവസ്ഥ മൂലം നാഗ്പൂരില്‍ ലാന്‍ഡ് ചെയ്തിരുന്നു. ദില്ലിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനവും മോശം കാലാവസ്ഥ മൂലം നാഗ്പൂരിലേക്ക് വഴിതിരിച്ചു വിട്ടിരുന്നു.

Related posts

നടൻ മാള അരവിന്ദൻ്റെ സഹോദരി സൗദാമിനി അന്തരിച്ചു

sandeep

പരിശീലനത്തിനിടെ പരുക്ക്; ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ സൈനിങ്ങ് ജാഷ്വ സൊറ്റിരിയോ 2024 വരെ കളിക്കില്ല

sandeep

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് കുത്തി കൊലപ്പെടുത്തി, അജി കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം

Nivedhya Jayan

Leave a Comment