latest latest news

2022 മുതല്‍ ലൈംഗീക പീഡനം, പുറത്തു പറയാതിരിക്കാന്‍ ഭീഷണി; ട്യൂഷന്‍ അധ്യാപകനെതിരെ പരാതി നല്‍കി 15കാരി

ട്യൂഷന്‍ അധ്യാപകന്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ചതായി പരാതി. ദില്ലി സിആര്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലാണ് പിതാവിന്‍റെ കൂടെ എത്തി പതിനഞ്ചുകാരി പരാതി നല്‍കിയത്. 2022 മുതല്‍ പെണ്‍കുട്ടി പ്രതിയുടെ അടുത്ത് ട്യൂഷന് പോകുന്നുണ്ടായിരുന്നു. ഇയാള്‍ സിആര്‍ പാര്‍ക്ക് നിവാസിയാണ്.

ബുധനാഴ്ചയാണ് തന്നെ ഉപദ്രവിച്ച അധ്യാപകനെതിരെ പെണ്‍കുട്ടി പരാതി നല്‍കിയത്. അച്ഛനോടൊപ്പമാണ് സ്റ്റേഷനില്‍ എത്തിയത്. 2022 മുതല്‍ ഇയാള്‍ കുട്ടിയോട് ലൈംഗീകാതിക്രമം കാണിക്കുന്നതായി പൊലീസ് പറഞ്ഞു. അതിക്രമം പുറത്തു പറയാതിരിക്കാന്‍ ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. പ്രതിക്കെതിരെ പൊലീസ് പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്. കൂടാതെ ബിഎന്‍എസ് സെക്ഷന്‍ 64, സെക്ഷന്‍ 376 എന്നീ വകുപ്പുകളും ഇയാള്‍ക്കെതിരെ ചാര്‍ത്തിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Related posts

കൊല്ലം കുന്നിക്കോട് നിന്ന് 13 വയസുകാരിയെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

Nivedhya Jayan

പെയ്തൊഴിയാതെ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

sandeep

വീണ്ടും സംവിധായക കുപ്പായമണിഞ്ഞ് നടി രേവതി

sandeep

Leave a Comment