latest latest news

സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്, മദ്യപാനം മറച്ചുവച്ച് ആരോഗ്യ ഇൻഷുറൻസ് എടുത്താൽ പണി! കാശ് കിട്ടില്ല

ആരോഗ്യ ഇൻഷുറൻസിന്‍റെ കാര്യത്തിൽ സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ആരോഗ്യ ഇൻഷുറൻസ്‌ എടുക്കുന്ന ഘട്ടത്തിൽ മദ്യപാനശീലം വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇനി മദ്യപാന ശീലം മറച്ചുവെച്ചാണ് ആരോഗ്യ ഇൻഷുറൻസ്‌ എടുക്കുന്നതെങ്കിൽ മദ്യപാനവുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക്‌ തുക ലഭിക്കാൻ അർഹതയില്ലെന്നും സുപ്രീംകോടതി ഉത്തരവിൽ വിവരിച്ചു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽ ഐ സി) യുടെ അപ്പീൽ അനുവദിച്ചാണ്‌ കോടതി ഉത്തരവ്. ജസ്റ്റിസ് വിക്രംനാഥ് , സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ചാണ് ആരോഗ്യ ഇൻഷുറൻസിന്‍റെ കാര്യത്തിൽ നിർണായക ഉത്തരവ്‌ പുറപ്പെടുവിച്ചത്.

Related posts

ആത്മഹത്യക്ക് ശ്രമിച്ചു; അലൻ ഷുഹൈബിനെതിരെ കേസെടുത്ത് പൊലീസ്

sandeep

ഛർദിയെ തുടർന്ന് കുഴഞ്ഞുവീണ രണ്ട് വയസുകാരി മരിച്ചു

sandeep

ചൈനയിൽ നിന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച ക്രെയിനുകൾ ഇതുവരെ ഇറക്കാൻ കഴിഞ്ഞില്ല

sandeep

Leave a Comment