latest latest news

മാർച്ച് 24 നിർണായകം, കൂട്ടിക്കൽ ജയചന്ദ്രൻ കേസിൽ മെഡിക്കൽ റിപ്പോർട്ട് എങ്ങനെ അവഗണിക്കാനാകുമെന്ന് സുപ്രീം കോടതി

നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസിലെ മെഡിക്കൽ റിപ്പോർട്ട് എങ്ങനെ അവഗണിക്കാനാകുമെന്ന് പ്രതിഭാഗത്തോട് സുപ്രീം കോടതി. കൂട്ടിക്കൽ ജയചന്ദ്രന് മുൻ‌കൂർ ജാമ്യം അനുവദിക്കുന്നതിനെ എതിർത്തുകൊണ്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ട് മുൻ നിർത്തിയായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ മുൻ‌കൂർ ജാമ്യം തേടി കൂട്ടിക്കൽ ജയചന്ദ്രൻ നൽകിയ ഹർജിയി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതി ഇക്കാര്യം ആരാഞ്ഞത്.

തനിക്കെതിരായ ആരോപണത്തിന് പിന്നിലെ കാരണം കുടുംബത്തിലെ പ്രശ്നങ്ങൾ ആണെന്നായിരുന്നു ജയചന്ദ്രന്റെ പ്രധാന വാദം. ഈ വാദമാണ് മെഡിക്കൽ റിപ്പോർട്ട് ഉയർത്തി സർക്കാർ ചോദ്യം ചെയ്തത്. കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് നൽകിയ മൊഴിയിലും, ചികിത്സിച്ച ഡോക്ടറോടും നേരിട്ട ലൈംഗീക പീഡനത്തെ സംബന്ധിച്ച് കുട്ടി വിശദീകരിച്ചിട്ടുണ്ട് എന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പിന്നെ എങ്ങനെയാണ് കുടുംബ പ്രശ്നത്തെ തുടർന്നുള്ള കേസാകുക എന്നതായിരുന്നു സർക്കാരിന്‍റെ ചോദ്യം.

തുടർന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ വിശദീകരിച്ചിരിക്കുന്ന പീഡന വിവരം എങ്ങനെ അവഗണിക്കാൻ ആകുമെന്ന് സുപ്രീം കോടതി പ്രതിഭാഗത്തോട് ചോദിച്ചത്. കേസ് മാർച്ച് 24 ന് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. അതുവരെ അറസ്റ്റിൽ നിന്നും കൂട്ടിക്കൽ ജയചന്ദ്രന് നൽകിയ ഇടക്കാല സംരക്ഷണം സുപ്രീം കോടതി നീട്ടുകയും ചെയ്തു.

Related posts

NCERT പുസ്‌കങ്ങളില്‍ ഇന്ത്യയ്ക്ക് പകരം ഭാരത്; എതിര്‍പ്പുമായി കേരളം

sandeep

മുംബൈയിൽ 6000 കിലോഗ്രാം ഭാരമുള്ള ഇരുമ്പ് പാലം മോഷ്ടിക്കപ്പെട്ടു; 4 പേർ അറസ്റ്റിൽ

sandeep

എം.കെ. ശാന്ത അന്തരിച്ചു

sandeep

Leave a Comment