latest latest news

പ്രവാസി ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത, യുഎഇയിലേക്ക് ഓൺ അറൈവൽ വിസ സൗകര്യം; ആറ് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി

അബുദാബി: കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ഓൺ അറൈവൽ വിസ സൗകര്യം അനുവദിച്ച് യുഎഇ. തെരഞ്ഞെടുക്കപ്പെട്ട ആറ് രാജ്യങ്ങളിലെ സാധുതയുള്ള താമസ വിസ, റെസിഡൻസി പെര്‍മിറ്റ്, അല്ലെങ്കിൽ ഗ്രീന്‍ കാര്‍ഡ് ഇവ കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് കൂടി യുഎഇയില്‍ ഇനി ഓൺ അറൈവല്‍ വിസ ലഭ്യമാകും.

ഇതോടെ കൂടുതല്‍ ഇന്ത്യക്കാർക്ക് മുൻകൂർ വിസയില്ലാതെ യുഎഇയിലേക്ക് യാത്ര ചെയ്യാനാകും. സിങ്കപ്പൂർ, ജപ്പാൻ, സൗത്ത് കൊറിയ, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളിലെ റെസിഡൻസി വിസയുള്ള ഇന്ത്യക്കാർക്കാണ് യുഎഇയിൽ ഇനി ഓൺ അറൈവൽ വിസ ലഭിക്കുക. നേരത്തേ യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ താമസവിസയുള്ള ഇന്ത്യക്കാർക്കാണ് യുഎഇയുടെ ഓൺ അറൈവല്‍ വിസ സൗകര്യം ലഭിച്ചിരുന്നത്.

ഈ തീരുമാനത്തിലാണ് മാറ്റം വന്നിരിക്കുന്നത്. ഫെബ്രുവരി 13 മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തിലായി. സിങ്കപ്പൂർ, ജപ്പാൻ, സൗത്ത് കൊറിയ, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളിലെ താമസ വിസയോ ഗ്രീന്‍ കാര്‍ഡോ ഉള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകൾക്ക് ഫെബ്രുവരി 13 മുതല്‍ യുഎഇയിലേക്കുള്ള പ്രവേശന പോയിന്‍റുകളില്‍ വിസ ഓൺ അറൈവല്‍ സൗകര്യം തുടങ്ങി.

Related posts

മലപ്പുറത്ത് വിതരണക്കാരനെ ആക്രമിച്ച് 1.75 കോടിയുടെ സ്വര്‍ണം കവര്‍ന്ന കേസ്; മുഖ്യ സൂത്രധാരൻ പിടിയിൽ

Nivedhya Jayan

40,000 രൂപയ്ക്ക് വേണ്ടി സുഹൃത്തിനെ കൊലപ്പെടുത്തി, ഉപ്പിട്ട് മറവു ചെയ്തു; പ്രതിയും കൂട്ടാളികളും പിടിയില്‍

Nivedhya Jayan

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

sandeep

Leave a Comment