latest latest news

പ്രവാസികൾ പേഴ്‌സണൽ ലോണിന് എത്ര പലിശ നൽകണം; മുൻനിര ബാങ്കുകളുടെ പലിശ നിരക്കുകൾ അറിയാം

അടിയന്തരമായി പണം ആവശ്യം വരുമ്പോൾ കൂടുതൽ പേരും ആശ്രയിക്കുക വ്യക്തിഗത വായ്പകളെയാണ്. എന്നാൽ ഏത് ബാങ്കിൽ നിന്നും വായ്പ എടുക്കണമെന്ന് തീരുമാനിക്കുക പല കാരണങ്ങൾ മുൻ നിർത്തിയായിരിക്കും. അതിൽ ഏറ്റവും പ്രധാനമാണ് പലിശ നിരക്ക്. രണ്ടാമത് വായ്പ കിട്ടുന്ന സമയമാണ്. നൂലാമാലകൾ ഇല്ലാതെ പെട്ടന്ന് വായ്പ ലഭിക്കാനാണ് ഭൂരിഭാഗം പേരും ആഗ്രഹിക്കുക. ഇനി പ്രവാസിയാണെങ്കിൽ ആകർഷകമായ പലിശ നിരക്കിൽ വ്യക്തിഗത വായ്പകൾ നൽകുന്ന മികച്ച പത്ത് ബാങ്കുകളെ പരിചയപ്പെടാം.

  1. ഇന്ഡസ്ഇൻഡ് ബാങ്ക്
    പരമാവധി വായ്പ തുക: 50 ലക്ഷം വരെ
    പരമാവധി വായ്പ തിരിച്ചടവ് കാലാവധി: 7 വർഷം വരെ
    പ്രോസസ്സിംഗ് ഫീസ്: 4% വരെ
  2. ഐസിഐസിഐ ബാങ്ക്
    പരമാവധി വായ്പ തുക: 50 ലക്ഷം വരെ
    പരമാവധി വായ്പ തിരിച്ചടവ് കാലാവധി: 5 വർഷം വരെ
    പ്രോസസ്സിംഗ് ഫീസ്: 2% വരെ
  3. എച്ച്ഡിഎഫ്‌സി ബാങ്ക്
    പരമാവധി വായ്പ തുക: 40 ലക്ഷം വരെ
    പരമാവധി വായ്പ തിരിച്ചടവ് കാലാവധി: 6 വർഷം വരെ
    പ്രോസസ്സിംഗ് ഫീസ്: 6,500
  4. കൊട്ടക് മഹീന്ദ്ര ബാങ്ക്
    പരമാവധി വായ്പ തുക: 35 ലക്ഷം വരെ
    പരമാവധി വായ്പ തിരിച്ചടവ് കാലാവധി: 6 വർഷം വരെ
    പ്രോസസ്സിംഗ് ഫീസ്: 5% വരെ
  5. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
    പരമാവധി വായ്പ തുക: 10 ലക്ഷം വരെ
    പരമാവധി വായ്പ തിരിച്ചടവ് കാലാവധി: 5 വർഷം വരെ
    പ്രോസസ്സിംഗ് ഫീസ്: 2% വരെ
  6. യെസ് ബാങ്ക്
    പരമാവധി വായ്പ തുക: 40 ലക്ഷം വരെ
    പരമാവധി വായ്പ തിരിച്ചടവ് കാലാവധി: 5 വർഷം വരെ
    പ്രോസസ്സിംഗ് ഫീസ്: 2.5% വരെ
  7. ആക്സിസ് ബാങ്ക്
    പരമാവധി വായ്പ തുക: 10 ലക്ഷം വരെ
    പരമാവധി വായ്പ തിരിച്ചടവ് കാലാവധി: 5 വർഷം വരെ
    പ്രോസസ്സിംഗ് ഫീസ്: 2% വരെ
  8. ടാറ്റ ക്യാപിറ്റൽ ലിമിറ്റഡ്
    പരമാവധി വായ്പ തുക: 50 ലക്ഷം വരെ
    പരമാവധി വായ്പ തിരിച്ചടവ് കാലാവധി: 7 വർഷം വരെ
    പ്രോസസ്സിംഗ് ഫീസ്: 6% വരെ
  9. ഫെഡറൽ ബാങ്ക്
    പരമാവധി വായ്പ തുക: 5 ലക്ഷം വരെ
    പരമാവധി വായ്പ തിരിച്ചടവ് കാലാവധി: 4 വർഷം വരെ
    പ്രോസസ്സിംഗ് ഫീസ്: 2.5% വരെ
  10. ആർബിഎൽ ബാങ്ക്
    പരമാവധി വായ്പ തുക: 5 ലക്ഷം വരെ
    പരമാവധി വായ്പ തിരിച്ചടവ് കാലാവധി: 3 വർഷം വരെ
    പ്രോസസ്സിംഗ് ഫീസ്: 2% വരെ

Related posts

6 മണിക്കൂറിനുള്ളിൽ 5 കൊലപാതകങ്ങൾ; അരുംകൊല കൃത്യമായ ആസൂത്രണത്തോടെ, കൂടുതല്‍ വിവരങ്ങൾ പുറത്ത്

Nivedhya Jayan

പിഴത്തുക അടയ്ക്കില്ല; നിയമപരമായി നേരിടും; ഗതാഗത വകുപ്പിനെതിരെ ആഢംബര ബസ് ഉടമകള്‍

sandeep

സബ് ട്രഷറി കെട്ടിടം തകർന്നുവീണു

sandeep

Leave a Comment