എംജിആര്‍ സുമനെ വിളിച്ച് നേരിട്ട് ഈ കാര്യത്തില്‍ താക്കീത് നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇത് എന്‍റെ പ്രശ്നമല്ലെന്ന് സുമന്‍ തുറന്നു പറഞ്ഞെന്നും സാഗര്‍ പറയുന്നു.
അങ്ങനെയാണ് മൂന്ന് കേസുകളില്‍ സുമന്‍ ഒരു ദിവസം അറസ്റ്റ് ചെയ്യപ്പെട്ടത്. സുമനെതിരെ ബ്ലൂ ഫിലിം നിര്‍മ്മിച്ചതിന് കേസുണ്ടെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ ഇത് കേസ് കെട്ടിചമച്ചവര്‍ പ്രചാരം കിട്ടാന്‍ പ്രചരിപ്പിച്ചതാണ് അത്തരം ഒരു എഫ്ഐആര്‍ ഇല്ലായിരുന്നു. സുമന്‍റെ ഒരു സുഹൃത്തിന് വീഡിയോ കാസറ്റ് കടയുണ്ടായിരുന്നത് ഈ പ്രചാരണത്തിന് ആക്കം കൂട്ടി.
ഡി.ജി.പിയും, വാടിയാറും ചേർന്നാണ് ഗൂഢാലോചന നടത്തിയത്. മാസങ്ങളോളം സുമന്‍ ജയിലിലായി. എന്നാല്‍ പിന്നീട് ജാമ്യം ലഭിച്ചു. തെലുങ്കിലെ അക്കാലത്തെ സൂപ്പര്‍താരങ്ങളുടെ പേരുകള്‍ ഇതിനൊപ്പം കേട്ടു. എന്നാല്‍ അതൊന്നും ശരിയല്ലെന്ന് സാഗര്‍ പറയുന്നു.
അതേ സമയം ഒന്‍പത് കൊല്ലം മുന്‍പ് ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എംജിആര്‍ തന്നെ അറസ്റ്റ് ചെയ്ത കാര്യം അറിയാന്‍ സാധ്യതയില്ലെന്നും അദ്ദേഹത്തിന് ആരോഗ്യസ്ഥിതി മോശം ആയതിനാല്‍ അന്ന് തമിഴ്നാട്ടില്‍ ഡമ്മി ഭരണമാണ് നടന്നതെന്നും സുമന്‍ പറയുന്നു. തനിക്കെതിരായ കേസ് കെട്ടിചമച്ചതാണ്. മൂന്ന് കേസിലും അതില്‍ പറഞ്ഞ സംഭവം നടക്കുമ്പോള്‍ ഞാന്‍ ബെംഗലൂരുവില്‍ ആയിരുന്നു എന്ന് തെളിയിക്കാന്‍ എനിക്ക് പറ്റി, കേസില്‍ നിന്നും ഒരു ഹീറോയെപ്പോലെ തന്നെയാണ് ഞാന്‍ വെളിയില്‍ വന്നത് എന്നും സുമന്‍ പറഞ്ഞു.