കുവൈത്ത് സിറ്റി: കുവൈത്തിൽ അത്യാധുനിക രീതീയിൽ ടെലികമ്മ്യൂണിക്കേഷൻ തട്ടിപ്പ് നടത്തിയ ആറംഗ ചൈനീസ് പൗരന്മാരുടെ സംഘം അറസ്റ്റിൽ. ടെലികമ്മ്യൂണിക്കേഷൻ ടവറുകൾ ലക്ഷ്യമിടാനും തട്ടിപ്പ് സന്ദേശങ്ങൾ അയയ്ക്കാനും ആൾമാറാട്ടം നടത്തി ഇരകളെ കബളിപ്പിക്കാനും വഞ്ചിക്കാനും സംഘം വിപുലമായ ഉപകരണങ്ങൾ ഉപയോഗിച്ചുവെന്നാണ് കണ്ടെത്തല്‍.
തുടരന്വേഷണത്തിൽ കുവൈത്തി പൗരനെയും ഈജിപ്ഷ്യൻ പ്രവാസിയെയും റെസിഡൻസി കടത്ത് കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. വാണിജ്യ വിസയിൽ ചൈനീസ് പ്രതികളെ കുവൈത്തിലേക്ക് കൊണ്ടുവന്ന കമ്പനികൾ കുവൈത്തി പൗരന്‍റെ ഉടമസ്ഥതയിലുള്ളതാണെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഈജിപ്ഷ്യൻ പ്രവാസിയെ രാജ്യം വിടുന്നതിന് തൊട്ടുമുമ്പ് വിമാനത്താവളത്തിൽ വെച്ച് പിടികൂടുകയായിരുന്നു.