തിരുവനന്തപുരം സ്വദേശികളായ സാബു ജോസഫ് ഭാര്യ ലിജിമോൾ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 7 മണിയോടെ ബൈക്കിൽ പോവുകയായിരുന്നു ഇവർ. റോഡിനു കുറുകെ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചിടുകയും ചെയ്തു. നിലവിൽ അഞ്ചോളം പൊട്ടൽ കയ്യുടെ ഭാഗത്തായി സാബുവിന് പറ്റിയിട്ടുണ്ട്. സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി സാബുവിനെ ആശുപത്രിയിൽ എത്തിച്ചു. സാബുവും ഭാര്യയും ഇപ്പോഴും തുടർ ചികിത്സയിലാണ്.