World Soil Day: ആരോഗ്യകരമായ നിലനിൽപ്പിന് മണ്ണും വായുവും വെള്ളവും അത്യാവശ്യ ഘടകമാണ്. ചെടികൾക്ക് വളരാൻ, കർഷകന് വിളവ് ലഭിക്കാൻ, എല്ലാത്തിനും മണ്ണ് അനിവാര്യമാണ്.
ഒരു പുതപ്പുപോലെ മണ്ണ് ഭൂമിയെ സംരക്ഷിക്കുന്നു. മനുഷ്യനും മറ്റെല്ലാ ജീവജാലങ്ങൾക്കും വേണ്ട ഭക്ഷണമൊരുക്കുന്നു. എന്നാൽ ഇന്ന് മനുഷ്യനാൽ തന്നെ ആ മണ്ണ് വലിയ ഭീഷണി നേരിടുന്നു.
വേണ്ടതെല്ലാം തരുന്ന മണ്ണിനെ എത്രത്തോളം നമ്മൾ സംരക്ഷിക്കുന്നുണ്ട്? ആരോഗ്യമുള്ള മണ്ണിന്റെയും മണ്ണിന്റെ സുസ്ഥിര പരിപാലനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ആഗോള അവബോധം സൃഷ്ടിക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള ലോക ഭക്ഷ്യസംഘടന (Food and Agricultural Organization – FAO) 2014 മുതൽ ലോക മണ്ണുദിനം (World Soil Day) ആചരിച്ചുവരുന്നു.