India latest news must read National News

ചെലവ് 339.4 ശതകോടി റിയാൽ; സൗദിയിൽ ഈ വർഷം മൂന്നാംപാദത്തിലും ബജറ്റ് കമ്മി

റിയാദ്: സൗദി ബജറ്റ് 2024-ലെ മൂന്നാം പാദത്തിലും കമ്മി രേഖപ്പെടുത്തിയെന്ന് ധനമന്ത്രാലയം. കഴിഞ്ഞ മൂന്നുമാസത്തെ ബജറ്റ് പ്രകടന റിപ്പോർട്ട് മന്ത്രാലയം പുറത്തുവിട്ടു. വരവ് 309.2 ശതകോടി റിയാലും ചെലവ് 339.4 ശതകോടി റിയാലും രേഖപ്പെടുത്തി. 30.2 ശതകോടി റിയാലാണ് കമ്മി.

ഈ കാലയളവിലെ എണ്ണ വരുമാനം 190.8 ശതകോടി റിയാലായെന്നും 2023-ലെ ഇതേ പാദത്തിലെ വരുമാനത്തേക്കാൾ 30 ശതമാനം കൂടുതലാണിതെന്നും ബജറ്റ് പ്രസ്താവന വെളിപ്പെടുത്തി. ഈ പാദത്തിലെ എണ്ണയിതര വരുമാനം 118.3 ശതകോടി റിയാലാണ്.

കഴിഞ്ഞ വർഷം ഇതേ പാദത്തിലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ ആറ് ശതമാനം വർധനവാണിത്. കഴിഞ്ഞ ഒമ്പത് മാസത്തെ ആകെ ബജറ്റ് വരുമാനം 956.2 ശതകോടി റിയാലും ചെലവ് ഒരു ലക്ഷം കോടി റിയാലും കമ്മി 57.9 ശതകോടി റിയാലുമാണെന്നും മന്ത്രാലയത്തിെൻറ പ്രസ്താവനയിൽ പറയുന്നു.

Related posts

രണ്ട് സുധാകരൻ, മൂന്ന് ശൈലജ, രണ്ട് ഷാഫി, മൂന്ന് ജയരാജൻ ; തെരഞ്ഞെടുപ്പിന് കളം നിറഞ്ഞ് അപരന്മാർ

sandeep

25കാരിയെ പ്രണയിച്ച് വഞ്ചിച്ച 28കാരനെ പട്ടാപ്പകൽ കുത്തികൊലപ്പെടുത്തി പിതാവും സഹോദരനും

sandeep

ഇടുക്കിയിൽ അഥിതി തൊഴിലാളികൾ തമ്മിൽ കൂട്ടത്തല്ല്

sandeep

Leave a Comment