സോഷ്യല്‍ മീഡിയയുടെ സജീവശ്രദ്ധ നേടിയ ഒന്നായിരുന്നു സീരിയല്‍ താരങ്ങളായ ക്രിസ് വേണുഗോപാലിന്‍റെയും ദിവ്യ ശ്രീധറിന്‍റെയും വിവാഹം.
ആദ്യം അഭിനന്ദനങ്ങള്‍ ആയിരുന്നെങ്കില്‍ പിന്നീട് വലിയ തോതിലുള്ള സൈബര്‍ ആക്രമണങ്ങളും ഇവര്‍ക്ക് നേരിടേണ്ടിവന്നു.
ക്രിസ്സിന്റെ രൂപവും ഭാവവുമൊക്കെ പലരെയും ചൊടിപ്പിച്ചു. വ്യാപകമായി ആക്രമിക്കപ്പെടുകയാണെന്നാണ് താരദാമ്പതിമാര്‍ പറയുന്നത്. വൺ ടു ടോക്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.