India latest news must read National News World News

സിറിയയില്‍ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു; ഇവരെ സുരക്ഷിതമായി ലെബനനിലേക്ക് മാറ്റിയെന്ന് വിദേശകാര്യമന്ത്രാലയം

സിറിയയില്‍ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. 75 പേരേയും ലെബനനിലേക്ക് സുരക്ഷിതമായി മാറ്റിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ജമ്മു കശ്മീരില്‍ നിന്ന് സിറിയയിലെത്തി കുടുങ്ങിയ 44 പേരും ഇവരില്‍ ഉള്‍പ്പെടുന്നുണ്ട്. ലെബനനില്‍ നിന്ന് ഇവര്‍ ഇന്ത്യയിലേക്ക് തിരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ജമ്മു കശ്മീരില്‍ നിന്ന് തീര്‍ത്ഥാടനത്തിനായി എത്തിയ ഇന്ത്യക്കാരും സിറിയയില്‍ കുടുങ്ങുകയായിരുന്നു. ഇവര്‍ സെയ്ദ സൈനബില്‍ എത്തിയപ്പോള്‍ സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുകയും ഇവര്‍ക്ക് മടങ്ങാന്‍ സാധിക്കാതെ വരികയുമായിരുന്നു.

ഇന്ത്യയുടെ ഡമാസ്‌കസിലുള്ള എംബസിയും ബെയ്‌റൂത്തിലുള്ള എംബസിയും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള 75 ഇന്ത്യക്കാരെ സുരക്ഷിതരായി ലെബനനില്‍ എത്തിച്ചത്.

Related posts

മണിപ്പൂർ നിയമസഭ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കാനുള്ള പ്രമേയം പാസാക്കി.

Sree

വീട്ടമ്മയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

sandeep

ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

sandeep

Leave a Comment