Dengue
Kerala News latest news Trending Now

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു, ജൂൺ ആദ്യ ആഴ്ചമാത്രം 1600-ലേറെപ്പേർ ചികിത്സതേടി….

കൊച്ചി : എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിക്കുന്നവരുടെയും ഡെങ്കിപ്പനി നിരീക്ഷണത്തിലുള്ളവരുടെയും എണ്ണത്തിൽ വൻ വർധന. ഈ മാസം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് ഏഴുപേരാണ് മരിച്ചത്. 195 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 486 പേർ നിരീക്ഷണത്തിലുണ്ട്.

ജില്ലയിൽ കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത മൂക്കന്നൂർ, വാഴക്കുളം, കുട്ടംപുഴ, ചൂർണിക്കര, എടത്തല, പായിപ്ര, തൃക്കാക്കര എന്നീ സ്ഥലങ്ങൾ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച കോട്ടപ്പടിയിൽ ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചവർ 21 പേരും നിരീക്ഷണത്തിലായവർ 33 പേരുമാണ്.


പനി ബാധിച്ചവരുടെ എണ്ണത്തിലും വർധനയുണ്ട്. ഈ മാസം മാത്രം പനി സ്ഥിരീകരിച്ചവർ 8,969 പേരാണ്. ചൊവ്വാഴ്ച മാത്രം 1,042 പേർക്ക് പനി സ്ഥിരീകരിച്ചു.

Related posts

വാട്‌സ്ആപ്പിൽ ചാനൽ വന്നൂ; പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

sandeep

തൃശ്ശൂർ പൂരത്തിനിടെ വിദേശ വനിതയെ അപമാനിക്കാൻ ശ്രമം; ദൃശ്യങ്ങൾ പുറത്ത്

sandeep

യുഡിഫ് സെക്രട്ടറിയേറ്റ് വളഞ്ഞു; സമരക്കാരും പോലീസും തമ്മിൽ സംഘർഷം, തലസ്ഥാനത്ത് ഗതാഗതനിയന്ത്രണം

Sree

Leave a Comment