Karnataka Kerala News latest news

ഷിരൂരിൽ ഒരു മൃതദേഹം കണ്ടെത്തി; കാലിൽ വല കുടുങ്ങിയ നിലയിലാണ് മൃതദേഹം

ഷിരൂരിൽ ഒരു മൃതദേഹം കണ്ടെത്തി. ഷിരൂർ -ഹോന്നവാര കടലോരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാലിൽ വല കുടുങ്ങിയ നിലയിലാണ് മൃതദേഹം. മത്സ്യത്തൊഴലാളികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ജീർണ്ണിച്ച നിലയിൽ ​ഗം​ഗാവലി പുഴയുടെ സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതതദേഹം കണ്ടെത്തിയത്.

ഒരു പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുനന്ത്. ഷിരൂർ മണ്ണിടിച്ചിലിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. ഷിരൂർ പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. അങ്കോള സിഐ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളിയാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപ് ഒരു ഒഡീഷ സ്വദേശിയെ കാണാതായിരുന്നു. അവരുടേതാകാം മൃതദേഹം എന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ പറഞ്ഞു. അർജുന്റെ മൃതദേഹം ആകാൻ സാധ്യതയില്ലെന്ന് ഈശ്വർ മാൽപെ പറഞ്ഞു.

മത്സ്യത്തൊഴിലാളിയുടെ വലയിലാണ് മൃതദേഹം ലഭിച്ചത്. അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ് സംഭവ സ്ഥലത്തേക്ക് പോകുമെന്ന് അറിയിച്ചു.മത്സ്യത്തൊഴിലാളിയുടെ വലയിലാണ് മൃതദേഹം ലഭിച്ചത്. അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ് സംഭവ സ്ഥലത്തേക്ക് പോകുമെന്ന് അറിയിച്ചു. മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

ഇറാഖില്‍ വിവാഹസത്ക്കാര ചടങ്ങിനിടെ തീപിടുത്തം: 113 മരണം; 150ലേറെ പേര്‍ക്ക് പരുക്ക്

sandeep

ഒരുപാട് മാസങ്ങൾക്ക് ശേഷം ഞാനെന്‍റെ ലാലുവിനെ കണ്ടു, ഒരുമിച്ചു ഭക്ഷണം കഴിച്ചു, ലവ് യൂ ലാലു; കുറിപ്പുമായി എം.ജി ശ്രീകുമാര്‍

sandeep

പറ്റിച്ച പൂജാരിയെ പൂട്ടിയിട്ട് യുവാവ് ; പൂജക്ക് വാങ്ങിയത് ലക്ഷങ്ങൾ

sandeep

Leave a Comment