ശ്രീനിധി ഡെക്കാനോട് ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ 3-2 ന്റെ വിജയവും റിയല്‍ കാശ്മീരിനോട് 1-1 സമനിലയും പിടിച്ചെടുത്ത ഗോകുലം കേരള എഫ്‌സി ഐ ലീഗിലെ ആദ്യ ഹോം മത്സരത്തിനായി കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ ഐസോള്‍ എഫ്‌സിയെ നേരിടും.
രാത്രി ഏഴ് മണിക്കാണ് കിക്ക് ഓഫ്. കേരളത്തില്‍ നിന്ന് ഐ ലീഗില്‍ കളിക്കുന്ന ഒരേയൊരു ക്ലബ്ബായ ഗോകുലം എഫ്‌സി ഇന്നത്തെ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ലെന്നതാണ്.
ആദ്യമത്സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞെങ്കിലും കാശ്മീരിനോട് സമനില വഴങ്ങിയതിലെ ക്ഷീണം ഐസോളിനെതിരെയുള്ള വിജയത്തോടെ തീര്‍ക്കാനാകുമെന്നാണ് ടീം കരുതുന്നത്.