latest news World News

രോഹിത്തിന് അഞ്ചുകോടി, ദ്രാവിഡിന് അതിന്റെ പകുതി; ബിസിസിഐയുടെ 125 കോടി എങ്ങനെ കിട്ടും ഓരോരുത്തർക്കും?

രോഹിത്തിന് അഞ്ചുകോടി നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യയ്ക്ക് ടി-20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക് നേടിത്തന്ന രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന് ബിസിസിഐ 125 കോടി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ജൂലൈ നാലിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടത്തിയ സ്വീകരണത്തില്‍ വെച്ച് 125 കോടിയുടെ ചെക്ക് ടീം ക്യാപ്റ്റനായ രോഹിത് ശര്‍മ്മയ്ക്ക് കൈമാറുകയും ചെയ്തു. ഇതോടെ ടീമില്‍ ആര്‍ക്കൊക്കെ എത്ര രൂപ വീതം ലഭിക്കുമെന്ന ചോദ്യമുയരുകയാണ്. ടി-20 ലോകകപ്പ് സ്‌ക്വാഡിലുള്‍പ്പെട്ട 15 താരങ്ങള്‍ക്കും അഞ്ച് കോടി രൂപ വീതമാണ് ലഭിക്കുക.

പരിശീലകനായ രാഹുല്‍ ദ്രാവിഡിന് 2.50 കോടി രൂപയാണ് ലഭിക്കുക. രോഹിത്തിന് അഞ്ചുകോടി. ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍, ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ്, ബൗളിംഗ് കോച്ച് പരാസ് മാമ്പ്രെ എന്നിവര്‍ക്കും 2.50 കോടി രൂപ വീതം ലഭിക്കും. അജിത് അഗാര്‍ക്കര്‍ ഉള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് 1 കോടി രൂപ വീതവും ലഭിക്കും. റിസര്‍വ് താരങ്ങളായ ശുഭ്മാന്‍ ഗില്‍, ഖലീല്‍ അഹമ്മദ്, അവേഷ് ഖാന്‍, റിങ്കു സിംഗ് എന്നിവര്‍ക്ക് ഒരു കോടി രൂപ വീതവും ലഭിക്കും. കൂടാതെ സംഘത്തിലെ മൂന്ന് ഫിസിയോതെറാപ്പിസ്റ്റുകള്‍, മൂന്ന് ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റുകള്‍, രണ്ട് മസാജര്‍മാര്‍, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് എന്നിവര്‍ക്ക് രണ്ട് കോടി രൂപ വീതവും ലഭിക്കും.

Related posts

കൊടുങ്ങലൂർ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി.

Sree

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; എം കെ കണ്ണൻ സ്വത്ത് വിവരങ്ങൾ ഹാജരാക്കി

sandeep

ജയിച്ചു കയറി ഡല്‍ഹി; ഗുജറാത്തിന്റെ തോല്‍വി 4 റണ്‍സിന്

sandeep

Leave a Comment